ADVERTISEMENT

മൂന്നാർ ∙ മൂന്നാർ വന്യജീവിസങ്കേതത്തിൽ നടത്തിയ സർവേയിൽ പുതിയ 11 ഇനം പക്ഷികളെയും എട്ടിനം ചിത്രശലഭങ്ങളെയും അഞ്ചിനം തുമ്പികളെയും കണ്ടെത്തി. ഇതോടെ മേഖലയിൽ ആകെ 258 വിഭാഗത്തിൽപെട്ട പക്ഷികളും 246 ഇനത്തിൽപെട്ട ചിത്രശലഭങ്ങളും 58 ഇനത്തിൽപെട്ട തുമ്പികളും ഉള്ളതായി കണ്ടെത്തി. വന്യജീവി വകുപ്പ്, ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിൽ 78 പേരാണു നാലുദിവസം സർവേ നടത്തിയത്.

മൂന്നാർ വന്യജീവിസങ്കേതത്തിൽ നടത്തിയ സർവേയിൽ കണ്ടെത്തിയ അപൂർവയിനം ചോല പാപ്പാത്തി ചിത്രശലഭം
മൂന്നാർ വന്യജീവിസങ്കേതത്തിൽ നടത്തിയ സർവേയിൽ കണ്ടെത്തിയ അപൂർവയിനം ചോല പാപ്പാത്തി ചിത്രശലഭം

മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ കെ.വി.ഹരികൃഷ്ണൻ, അസി. വൈൽഡ് ലൈഫ് വാർഡൻമാരായ നിതിൻലാൽ, കെ.കെ.അനന്തപത്മനാഭൻ, പി.രാജശേഖരൻ, ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി റിസർച് അസോഷ്യേറ്റ് ഡോ. കലേഷ് സദാശിവൻ എന്നിവർ നേതൃത്വം കൊടുത്തു.

മൂന്നാർ വന്യജീവിസങ്കേതത്തിൽ നടത്തിയ സർവേയിൽ കണ്ടെത്തിയ അപൂർവയിനം കല്ലൻ തുമ്പി
മൂന്നാർ വന്യജീവിസങ്കേതത്തിൽ നടത്തിയ സർവേയിൽ കണ്ടെത്തിയ അപൂർവയിനം കല്ലൻ തുമ്പി

പുതിയ ഇനം പക്ഷികൾ
പുള്ളുനത്ത്, പാഞ്ചാലിക്കാട, പുളളിമൂങ്ങ, കാലങ്കോഴി, ആറ്റക്കുരുവി, കുങ്കുമക്കുരുവി, വലിയ വരമ്പൻ, ചെമ്പൻപാടി, നെൽപൊട്ടൻ, ചാരച്ചിലപ്പൻ, ഗൗളിക്കിളി. പുതിയ ചിത്രശലഭങ്ങൾ: ചോല പാപ്പാത്തി, ചോലപ്പൊട്ടൻ, മലബാർ റോസ്, കാട്ടുപാത്ത, നാട്ടുമരത്തുള്ളൻ, കോകിലൻ, കാനറാ ശരശലഭം, കരിംപരപ്പൻ.പുതിയ ഇനം തുമ്പികൾ: കാട്ടുപതുങ്ങൻ, പൊഴിത്തുമ്പി, നീലക്കുറുവാലൻ, പവിഴവാലൻ, പച്ച ചേരാച്ചിറകൻ.

English Summary:

New Munnar bird species discovered in a recent survey. The four-day study by the Wildlife Department and Travancore Nature History Society revealed a significant increase in the documented biodiversity of the Munnar Wildlife Sanctuary.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com