ADVERTISEMENT

മുള്ളരിങ്ങാട്∙ കാട്ടാനകൾ ഫെൻസിങ്  മറികടന്ന് മുള്ളരിങ്ങാട് ചാത്തമറ്റം റോഡിലേക്ക് ഇറങ്ങി ജനവാസ മേഖലയിലേക്ക് എത്തുന്നത് പതിവായി. ചുള്ളിക്കണ്ടം പ്രദേശത്ത് കാട്ടാനകളുടെ ശല്യം തുടരുകയാണ്. കഴിഞ്ഞ മാസമാണ് പശുവിനെ തേടിപ്പോയ യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജനവാസ മേഖലയ്ക്കു സമീപം 3 കാട്ടാനകൾ മിക്കപ്പോഴും എത്തുന്നുണ്ടെന്നു നാട്ടുകാർ പറഞ്ഞു. രാത്രി വഴിയോരത്ത് തീ കൂട്ടി കാവലിരുന്നാണ് നാട്ടുകാർ ആനകളെ തുരത്തുന്നത്.കാട്ടാനശല്യത്തിന് പരിഹാരം വേണമെന്ന ആവശ്യത്തിന് ഇതുവരെ ശാശ്വതമായ പരിഹാരം ഉണ്ടായിട്ടില്ല.

English Summary:

Mullariringad faces a persistent wild elephant threat, causing significant danger to the local population. Residents are forced to take drastic measures, such as lighting fires at night, to protect themselves and their property from elephant attacks.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com