ADVERTISEMENT

മൂന്നാർ∙ പടയപ്പ ഉൾപ്പെടെയുള്ള മേഖലയിലെ കാട്ടാനക്കൂട്ടത്തിലേക്ക് പുതുതായി ഒരു കൊമ്പൻ കൂടി എത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർ വിരിഞ്ഞ കൊമ്പൻ എന്നു പേരിട്ടിരിക്കുന്ന പുതിയ കൊമ്പൻ ലക്ഷ്മി എസ്റ്റേറ്റിലാണ് രണ്ടാഴ്ചയായുള്ളത്. 50 വയസ്സിലധികം പ്രായമുള്ള ആനയുടെ കൊമ്പുകൾ ഇരു വശത്തേക്കും വിരിഞ്ഞു നിൽക്കുന്നതു കാരണമാണ് ഈ പേരിട്ടത്. തൊലി ചുളുങ്ങി, കണ്ണുകൾക്ക് കാഴ്ച കുറഞ്ഞ നിലയിലുള്ള കൊമ്പൻ വളരെ സൗമ്യനാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 

കോതമംഗലം ഭൂതത്താൻകെട്ട് മേഖലയിൽ നിന്നു മാങ്കുളം വഴിയാണ് ഈ കൊമ്പൻ ലക്ഷ്മിയിലെത്തിയതെന്നാണ് കരുതുന്നത്. പടയപ്പ, സൂചിക്കൊമ്പൻ, ഹോസ് കൊമ്പൻ, രണ്ട് ഒറ്റ കൊമ്പന്മാർ എന്നിവരടങ്ങുന്ന ആനകളാണ് മേഖലയിലെ പ്രമുഖർ. ദേവികുളം, മൂന്നാർ മേഖലകളിൽ മാത്രം നാൽപതിലധികം കാട്ടാനകളാണുള്ളത്.

English Summary:

Viriinja Komban, a new tusker, has joined the Munnar elephant herd. This elderly elephant, known for its distinctive spreading tusks, has been sighted at Lakshmi Estate for the past two weeks.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com