ഇടുക്കി ജില്ലയിൽ ഇന്ന് (07-02-2025); അറിയാൻ, ഓർക്കാൻ

Mail This Article
വൈദ്യുതി തടസ്സം
നെടുങ്കണ്ടം ∙ നെടുങ്കണ്ടം 66കെവി സബ്സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ. നാളെ 9 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നെടുങ്കണ്ടം സബ്സ്റ്റേഷൻ പരിധിയിൽ വൈദ്യുതി തടസ്സപ്പെടും.
അദാലത്ത് ഇന്ന്
നെടുങ്കണ്ടം ∙ അണ്ടർ വാല്യുവേഷൻ നടപടികൾ നേരിടുന്ന 1986 മുതൽ 2017 മാർച്ച് വരെയുള്ള റജിസ്റ്റർ ചെയ്ത ആധാരങ്ങൾക്ക് വേണ്ടി ഇന്ന് 10.30 മുതൽ ഉടുമ്പൻചോല സബ് റജിസ്ട്രാർ ഓഫിസിൽ സെറ്റിൽമെന്റ് കമ്മിഷൻ അദാലത്ത് നടത്തുന്നു.
ലൈസൻസ് പുതുക്കൽ ക്യാംപ്
തൊടുപുഴ ∙ മെർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ നഗരസഭയുടെ സഹകരണത്തോടെ ലൈസൻസ് പുതുക്കൽ ക്യാംപ് നാളെ മുതൽ 10 വരെ തൊടുപുഴ മാർക്കറ്റ് റോഡിലുള്ള വ്യാപാര ഭവനിൽ ക്യാംപ് നടത്തും. ക്യാംപിൽ വ്യാപാരികളുടെ നഗരസഭ ലൈസൻസ് പിഴകൂടാതെ പുതുക്കാവുന്നതാണ്. കൂടാതെ തൊഴിൽ നികുതി, കെട്ടിട നികുതി എന്നിവയും അടയ്ക്കാം.
ഭവന നിർമാണ പദ്ധതി
തൊടുപുഴ ∙ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ക്ഷേമനിധിയിലെ സജീവ അംഗങ്ങൾക്ക് ഭവന നിർമാണ പദ്ധതി 2025ലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം ക്ഷേമനിധി ഓഫിസിൽനിന്ന് ലഭിക്കും.മാർച്ച് 31ന് മുൻപായി അപേക്ഷ സമർപ്പിക്കണം. 8330010860.
ജോലി ഒഴിവ്
ചെറുതോണി ∙ പൈനാവ് ഗവ. യുപി സ്കൂളിൽ ഒഴിവുള്ള യുപിഎസ്‌ടി തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 10ന് 11ന് സ്കൂളിൽ എത്തണം.
പുറപ്പുഴ ∙ പഞ്ചായത്തിലെ വസ്‌തു നികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി ഫീൽഡ്‌തല വിവര ശേഖരണത്തിനും ഡേറ്റ എൻട്രിക്കുമായി ഒഴിവ്. യോഗ്യത: ഐടിഐ / പോളിടെക്നിക് / സിവിൽ എൻജിനീയറിങ് / ഡിഗ്രി / പ്ലസ്ടു എന്നിവയിൽ ഏതെങ്കിലും അപേക്ഷകൾ പുറപ്പുഴ പഞ്ചായത്ത് ഓഫിസിൽ നേരിട്ടോ, purapuzhagramapanchayat@gmail.com എന്ന ഇ-മെയിൽ വഴിയോ സമർപ്പിക്കാം. അവസാന തീയതി 13. 04862 273049
തൊടുപുഴ ∙ കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയ്നിങ്, പ്രഫഷനൽ ഡിപ്ലോമ ഇൻ പ്രീസ്കൂൾ ട്രെയ്നിങ് എന്നീ അധ്യാപക പരിശീലന കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് വനിതകളിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. പ്രായപരിധി ഇല്ല. 04862228281, 7909228182.
കട്ടപ്പന കമ്പോളം
ഏലം: 2850-2950
കുരുമുളക്: 650
കാപ്പിക്കുരു(റോബസ്റ്റ): 264
കാപ്പി പരിപ്പ്(റോബസ്റ്റ): 440
കൊട്ടപ്പാക്ക്: 220
മഞ്ഞൾ: 190
ചുക്ക്: 290
ഗ്രാമ്പൂ: 900
ജാതിക്ക: 350
ജാതിപത്രി: 1700-2450