ADVERTISEMENT

മൂന്നാർ ∙ ഒറ്റക്കൊമ്പന്റെ ആക്രമണത്തിൽ പടയപ്പയ്ക്കു പരുക്കേറ്റു. ചെവിയുടെ ഭാഗത്തുനിന്നു രക്തം വരുന്ന നിലയിൽ തൊഴിലാളികളാണു പടയപ്പയെ കണ്ടത്. ഡ്രോൺ ഉപയോഗിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ പടയപ്പയെ നിരീക്ഷിക്കാനാരംഭിച്ചു. നിലവിൽ മദപ്പാടിലാണു പടയപ്പ.ബുധനാഴ്ച വൈകിട്ടാണു 13-ാം നമ്പർ ഫീൽഡിൽ ഒറ്റക്കൊമ്പനും പടയപ്പയും ഏറ്റുമുട്ടിയത്. രണ്ടു മണിക്കൂറിലധികം നേരം ഇരുവരും ഏറ്റുമുട്ടി.

ഇന്നലെ രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് 22-ാം നമ്പർ ഫീൽഡിൽ പരുക്കേറ്റ നിലയിൽ പടയപ്പയെ കണ്ടത്.മൂന്നാർ റേഞ്ചർ ബിജു സോമന്റെ നേതൃത്വത്തിലാണു ദൗത്യസംഘം സ്ഥലത്തെത്തിയത്. ഡ്രോൺ വഴി ലഭിച്ച ചിത്രങ്ങളും വിഡിയോയും പരിശോധിച്ചതിൽ കാര്യമായ മുറിവുകൾ കണ്ടെത്താനായില്ലെന്നു റേഞ്ചർ പറഞ്ഞു. ഇവ ഫോറസ്റ്റ് വെറ്ററിനറി അസി. സർജന് അയച്ചുനൽകിയെന്നും അറിയിച്ചു.

English Summary:

Munnar elephant attack: Padayappa, an elephant in Munnar, sustained injuries during a fight with a lone tusker. Forest officials are closely monitoring the situation using drone technology and veterinary expertise.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com