സീഡ് ഓഫിസിൽ പൊലീസ് പരിശോധന; താഴിട്ടു

Mail This Article
ചെറുതോണി ∙ 1.26 കോടി രൂപ കബളിപ്പിച്ചെന്ന ബ്ലോക്ക് കോഓർഡിനേറ്ററുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇടുക്കി ബ്ലോക്ക് സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയൺമെന്റ് ഡവലപ്മെന്റ് സൊസൈറ്റിയുടെ (സീഡ്) ഓഫിസിൽ പൊലീസ് പരിശോധന നടത്തി.ഓഫിസ് ഫയലുകളും രസീതുകളും പരിശോധിച്ച് മഹസർ തയാറാക്കിയ പൊലീസ് ആവശ്യമുള്ളത് കസ്റ്റഡിയിൽ എടുത്ത ശേഷം ഓഫിസ് പൂട്ടി.സംഘടനയുടെ ബ്ലോക്ക് കോഓർഡിനേറ്ററും ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെംബറുമായ ആലീസ് വർഗീസ് കഴിഞ്ഞ ദിവസമാണ് ഇടുക്കി പൊലീസിൽ പരാതി നൽകിയത്.
വിവിധ സ്കീമുകളുടെ ഭാഗമായി ഒട്ടേറെ പേരിൽ നിന്നും ശേഖരിച്ചതായിരുന്നു പണമെന്നു ഇവർ മൊഴി നൽകിയിട്ടുണ്ട്.അതേ സമയം കഞ്ഞിക്കുഴി പഞ്ചായത്തിൽ കോഓർഡിനേറ്ററായിരുന്ന ചേലച്ചുവട് പെരുമ്പ്ര മാലിയിൽ കോമളവല്ലി ചന്ദ്രന്റെ പരാതിയിൽ കഞ്ഞിക്കുഴി പൊലീസും കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.ഇവർ 175 പേരിൽ നിന്നായി ഒരു കോടി 47 ലക്ഷം രൂപ ശേഖരിച്ചു നൽകിയെന്നു പരാതിയിൽ പറയുന്നു. ഇതിൽ കുറച്ചു പേർക്ക് ഇരുചക്ര വാഹനമടക്കം നൽകിയിട്ടുണ്ട്.