ഇടുക്കി ജില്ലയിൽ ഇന്ന് (08-02-2025); അറിയാൻ, ഓർക്കാൻ

Mail This Article
സൗജന്യ തിമിര ശസ്ത്രക്രിയ ക്യാംപ്
തൊടുപുഴ∙ ഫാത്തിമ കണ്ണാശുപത്രിയിൽ നാളെ മുതൽ 15 വരെ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ ക്യാംപും നടത്തും. രോഗികൾക്കു സൗജന്യമായി ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കി നൽകുന്നു. 8281594778
ജല അതോറിറ്റി പരാതി പരിഹാര സെൽ
കട്ടപ്പന∙ ജല അതോറിറ്റി കട്ടപ്പന പ്രോജക്ട് ഡിവിഷൻ ഓഫിസിൽ പൊതുജനങ്ങളുടെ പരാതി പരിഹരിക്കാൻ എല്ലാ ബുധനാഴ്ചയും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ നാലുവരെ പ്രത്യേക സെൽ പ്രവർത്തിക്കും. പരാതികൾ ഓഫിസ് സമയത്ത് നേരിട്ട് ജൂനിയർ സൂപ്രണ്ടിന്റെ പക്കലോ eekwaktpna@gmail.com എന്ന ഇമെയിൽ വിലാസത്തിലോ നൽകാമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
കട്ടപ്പന കമ്പോളം
ഏലം: 2850-3000
കുരുമുളക്: 650
കാപ്പിക്കുരു(റോബസ്റ്റ): 264
കാപ്പി പരിപ്പ്(റോബസ്റ്റ): 440
കൊട്ടപ്പാക്ക്: 220
മഞ്ഞൾ: 190
ചുക്ക്: 280
ഗ്രാമ്പൂ: 900
ജാതിക്ക: 350
ജാതിപത്രി: 1700-2450