ADVERTISEMENT

മൂന്നാർ∙ മൂന്നാറിന്റെ കുളിരും സൗന്ദര്യവും മതിയാവോളം ആസ്വദിച്ച് യാത്ര ചെയ്യുന്നതിനായി എത്തിച്ച കെഎസ്ആർടിസി സൈറ്റ് സീയിങ് ഡബിൾ ഡക്കർ ബസ് ഇന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും.രാവിലെ 11നു പഴയ മൂന്നാർ ഡിപ്പോയിലാണ് ചടങ്ങ് നടക്കുന്നത്.

വ്യാഴാഴ്ചയാണ് തിരുവനന്തപുരത്തു നിന്നു ബസ് മൂന്നാറിലെത്തിച്ചത്. യാത്ര ചെയ്യുന്ന ഇടങ്ങളിലെ മുഴുവൻ ദൃശ്യങ്ങളും എല്ലാവർക്കും കണ്ടാസ്വദിക്കാവുന്ന വിധത്തിൽ ബസിന്റെ ബോഡി മുഴുവൻ ഗ്ലാസ് ഇട്ടിരിക്കുകയാണ്.മുകൾനിലയിൽ 38, താഴെ 12 സീറ്റുകളും താഴത്തെ നിലയിൽ 5 പേർക്കിരിക്കാവുന്ന ബെർത്തും സഞ്ചാരികൾക്കുള്ള ശുദ്ധജലവുമാണ് ബസിൽ ഒരുക്കിയിട്ടുള്ളത്. ബസ് പോകുന്ന ഇടങ്ങൾ, നിരക്ക് എന്നിവ മന്ത്രി ഇന്നു പ്രഖ്യാപിക്കും.

English Summary:

Munnar welcomes the KSRTC sightseeing double-decker bus with an inauguration by Transport Minister K.B. Ganesh Kumar. The event promises a unique travel experience with the scenic beauty visible through its glass body.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com