ഇടുക്കി ജില്ലയിൽ ഇന്ന് (09-02-2025); അറിയാൻ, ഓർക്കാൻ

Mail This Article
പിഎസ്‌സി അഭിമുഖം: കട്ടപ്പന ∙ ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ എൽപി സ്‌കൂൾ ടീച്ചർ(മലയാളം)(കാറ്റഗറി നമ്പർ 709/2023) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ പേര് ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കായി 12 മുതൽ 14 വരെയും 27, 28 തീയതികളിലും പിഎസ്‌സിയുടെ കട്ടപ്പനയിലെ ജില്ലാ ഓഫിസിൽ ആദ്യഘട്ട അഭിമുഖം നടക്കും. ഇതുസംബന്ധിച്ച പ്രൊഫൈൽ മെസേജ്, എസ്എംഎസ് എന്നിവ ഉദ്യോഗാർഥികൾക്ക് നൽകി. മറ്റു വ്യക്തിഗത അറിയിപ്പുകൾ ഉണ്ടായിരിക്കില്ല. പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്‌ത ഇന്റർവ്യൂ മെമ്മോ, ബയോഡേറ്റ, വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മറ്റ് യഥാർഥ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഹാജരാകണം.
അദാലത്ത് നാളെ
പീരുമേട് ∙ അണ്ടർ വാല്യുവേഷൻ നടപടി നേരിടുന്നതും 1986 മുതൽ 2017 മാർച്ച് വരെ റജിസ്റ്റർ ചെയ്തതുമായ ആധാരങ്ങൾക്ക് നാളെ പീരുമേട് സബ് റജിസ്ട്രാർ ഓഫിസിൽ സെറ്റിൽമെന്റ് കമ്മിഷൻ അദാലത്ത് നടത്തും. അണ്ടർ വാല്യുവേഷൻ നടപടികൾ നേരിടുന്ന ആളുകൾക്ക് നേരിട്ട് കമ്മിഷനുമായി സംസാരിച്ച് ഫയൽ തീർപ്പാക്കാം.
അവാർഡിന് അപേക്ഷിക്കാം
തൊടുപുഴ ∙ പ്രമുഖ പത്രപ്രവർത്തകനായിരുന്ന കെ.പി.ഗോപിനാഥിന്റെ സ്മരണയ്ക്കായി ഇടുക്കി പ്രസ് ക്ലബ് ഏർപ്പെടുത്തിയ മാധ്യമ അവാർഡിന് (10,001 രൂപ) അപേക്ഷ ക്ഷണിച്ചു. 2024ൽ മലയാള ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച വികസനോന്മുഖ റിപ്പോർട്ടിങ്ങിനാണ് അവാർഡ്.
പ്രസിദ്ധീകരിച്ച മാറ്ററിന്റെ യഥാർഥ പ്രതിയും 3 പകർപ്പും ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം സഹിതം 21നകം ജെയിസ് വാട്ടപ്പിള്ളിൽ, സെക്രട്ടറി, ഇടുക്കി പ്രസ് ക്ലബ്, തൊടുപുഴ-685584 എന്ന വിലാസത്തിൽ ലഭിക്കണം. ഒരാൾക്ക് ഒരു എൻട്രി മാത്രം. ഒന്നിലധികം പേർ ചേർന്ന് എഴുതിയ റിപ്പോർട്ടുകൾ പരിഗണിക്കില്ല. കവറിനു മുകളിൽ കെ.പി.ഗോപിനാഥ് അവാർഡ് എന്നു രേഖപ്പെടുത്തണം. മാർച്ച് 11ന് അവാർഡ് സമ്മാനിക്കും.