വണ്ണപ്പുറത്ത് മോഷണം വ്യാപകം
Mail This Article
വണ്ണപ്പുറം ∙ മേഖലയിൽ മോഷണം വർധിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു. ഒട്ടേറെ വീടുകളിൽ അടുത്ത നാളുകളിൽ മോഷണം നടന്നു. ഹൈറേഞ്ച് കവലയിൽനിന്ന് കോട്ടപ്പാറക്കു തിരിയുന്ന ഭാഗത്തു താമസിക്കുന്ന കുമ്പനാപ്പറമ്പിൽ നജീബിന്റ വീട്ടിൽ അടുത്തടുത്ത ദിവസങ്ങളിൽ മോഷണം നടന്നു. ജനുവരി 31ന്, തുറന്നുകിടന്ന ജനാലവഴി കമ്പുകൊണ്ട് അഴയിൽ കിടന്ന പാന്റ്സ് വലിച്ചെടുത്ത് പോക്കറ്റിൽ കിടന്ന 3,600 രൂപ മോഷ്ടിച്ചു. ഇതു സംബന്ധിച്ചു കാളിയാർ പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതിനിടെ കഴിഞ്ഞ ഞായറാഴ്ച വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് വീടിന്റെ പിന്നിലെ വാതിൽ പൊളിച്ച് അകത്തുകയറി മോഷണം നടത്തി. വീടിനുള്ളിൽ വച്ചിരുന്ന 260 രൂപയും മോഷ്ടിച്ചു. അന്ന് ഇവർ വീട്ടിൽനിന്നു പുറത്തുപോയി തിരികെ രാത്രിയിൽ എത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ നിലയിൽ കണ്ടെത്തിയത്. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഇടുക്കിയിൽനിന്ന് പൊലീസ് നായയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൂടാതെ വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.