ഇടുക്കി ജില്ലയിൽ ഇന്ന് (11-03-2025); അറിയാൻ, ഓർക്കാൻ

Mail This Article
×
ജല വിതരണം പൂർണമായും തടസ്സപ്പെടും
അടിമാലി ∙ കൊരങ്ങാട്ടി–മാങ്കുളം റോഡിൽ നടക്കുന്ന കലുങ്ക് നിർമാണ പ്രവർത്തികളുമായി ബന്ധപ്പെട്ട് കേരള ജല അതോറിറ്റിയുടെ ജലസ്രോതസ്സിൽ നിന്നുള്ള പ്രധാന ലൈൻ മാറ്റി സ്ഥാപിക്കേണ്ടതിനാൽ 12 മുതൽ 16 വരെ ദിവസങ്ങളിൽ അടിമാലി പഞ്ചായത്തിൽ ജല വിതരണം പൂർണമായും തടസ്സപ്പെടുമെന്ന് അസി. എൻജിനീയർ അറിയിച്ചു.
കസ്റ്റമർ ക്യാംപ് ഇന്ന്
അടിമാലി ∙ ബിഎസ്എൻഎൽ അടിമാലി ഡിവിഷന്റെ നേതൃത്വത്തിൽ ഇരുമ്പുപാലം ടെലിഫോൺ എക്സ്ചേഞ്ചിൽ ഇന്ന് കസ്റ്റമർ ക്യാംപ് നടക്കും. പുതിയ എഫ്ടിടിഎച്ച് കണക്‌ഷൻ, 4 ഗുഡ് സിം കാർഡ്, ഇതുമായി ബന്ധപ്പെട്ട സേവനങ്ങൾ, എംഎൻപി പോർട്ടിങ് സൗകര്യം എന്നിവ ക്യാംപിൽ ഒരുക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.