ADVERTISEMENT

മൂന്നാർ ∙ നാട്ടിലെങ്ങും കനത്ത ചൂട് തുടരുമ്പോഴും മൂന്നാറിൽ അതിശൈത്യം തുടരുന്നു. മൂന്നാറിനു സമീപമുള്ള ചെണ്ടുവരയിൽ തിങ്കളാഴ്ച രാവിലെ രണ്ട് ഡിഗ്രിയായിരുന്നു താപനില രേഖപ്പെടുത്തിയത്. മൂന്നാർ ടൗൺ, നല്ലതണ്ണി എന്നിവിടങ്ങളിൽ 3, ദേവികുളം, ലക്ഷ്മി, സെവൻമല എന്നിവിടങ്ങളിൽ 4, സൈലന്റ്‌വാലിയിൽ 5 ഡിഗ്രി സെൽഷ്യസായിരുന്നു രാവിലെ രേഖപ്പെടുത്തിയ താപനില.

കഴിഞ്ഞ ഏതാനും ആഴ്ചകളായി മൂന്നാറിൽ രാത്രിയും പുലർച്ചെയും നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. ഫെബ്രുവരി ആദ്യവാരം മൂന്നാറിൽ താപനില മൈനസ് മൂന്ന് വരെ താഴ്ന്നിരുന്നു. വർഷങ്ങൾക്കു ശേഷമാണ് മാർച്ച് പകുതിയായിട്ടും മൂന്നാറിൽ തണുപ്പ് തുടരുന്നത്. രാത്രിയിലും പുലർച്ചെയും തണുപ്പ് ശക്തമാണെങ്കിലും പകൽ ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. 20 – 23 ഡിഗ്രി സെൽഷ്യസാണ് പകലത്തെ ചൂട്.

English Summary:

Munnar's extreme cold continues, with temperatures plummeting to near freezing. The unusual cold snap, lasting into mid-March, highlights the dramatic temperature fluctuations between night and day in the hill station.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com