ADVERTISEMENT

വൈദ്യുതി മുടക്കം
കട്ടപ്പന ∙ കെഎസ്ഇബി കട്ടപ്പന 66 കെവി സബ് സ്‌റ്റേഷനിലും നെടുങ്കണ്ടം-കട്ടപ്പന 66 കെവി ലൈനിലും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ കട്ടപ്പന സബ് സ്‌റ്റേഷൻ പരിധിയിൽ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

കട്ടപ്പന കമ്പോളം
ഏലം: 2700-2800
കുരുമുളക്: 680
കാപ്പിക്കുരു(റോബസ്റ്റ): 270
കാപ്പി പരിപ്പ്(റോബസ്റ്റ): 450
കൊട്ടപ്പാക്ക്: 210
മഞ്ഞൾ: 190, ചുക്ക്: 240
ഗ്രാമ്പൂ: 820, ജാതിക്ക: 330
ജാതിപത്രി: 1800-2450

എംജിയിൽ ടെക്നിക്കൽ അസിസ്റ്റന്റ്, ലാബ് അസിസ്റ്റന്റ്
കോട്ടയം ∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ ടെക്നിക്കൽ അസിസ്റ്റന്റ് (പട്ടികജാതി വിഭാഗം), ലാബ് അസിസ്റ്റന്റ് (പൊതുവിഭാഗം) തസ്തികകളിലെ ഒന്നുവീതം ഒഴിവുകളിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 36. താൽപര്യമുള്ളവർ വിജ്ഞാപനത്തിനൊപ്പമുള്ള അപേക്ഷാഫോം പൂരിപ്പിച്ച് യോഗ്യതാരേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ada5@mgu.ac.in എന്ന വിലാസത്തിൽ അയയ്ക്കണം.

ബിഎസ്എൻഎൽ ഉപഭോക്തൃ മേള
കുമളി ∙ ബിഎസ്എൻഎൽ ഉപഭോക്തൃ മേള ഇന്ന്, 13 ,14 തീയതികളിൽ കുമളി കസ്റ്റമർ സർവീസ് സെന്ററിൽ നടക്കും. പുതിയ ഭാരത് ഫൈബർ കണക്‌ഷനുകൾ, മൊബൈൽ നമ്പർ പോർട്ടബിലിറ്റി, പുതിയ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് മൊബൈൽ കണക്‌ഷനുകൾ, 4ജി അപ്ഗ്രഡേഷൻ തുടങ്ങിയ സേവനങ്ങൾ മേളയിൽ ലഭ്യമാകും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com