ADVERTISEMENT

മറയൂർ∙ നായയുടെ കരച്ചിൽ കേട്ട് അന്വേഷിച്ചു പോയ യുവാവ് പുള്ളിപ്പുലിയുടെ മുൻപിൽ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു. മറയൂർ ഗ്രാമത്തിലെ ഗോപാലകൃഷ്ണൻ (43) ആണു രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്കു രണ്ടുമണിയോടെ മറയൂർ ടൗണിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിനു സമീപത്തെ ചന്ദന റിസർവിലാണു സംഭവം. നായയെ പുള്ളിപ്പുലി കടിച്ചു വലിച്ചിഴച്ചു കൊണ്ടുവരുന്നതിനിടെ ഗോപാലകൃഷ്ണനെ കണ്ടു പുലി പാഞ്ഞടുക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ചയിൽ ഗോപാലകൃഷ്ണന്റെ കാലിനു പരുക്കേറ്റു

English Summary:

Marayoor leopard attack leaves man injured. Gopalakrishnan, a resident of Marayoor, escaped a tiger attack after hearing a dog's cries near a sandalwood reserve, sustaining a leg injury during his escape.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com