ADVERTISEMENT

ഇടുക്കി∙ മലങ്കര ഒാർത്തഡോക്സ് സഭയുടെ ഇടുക്കി ഭദ്രാസനത്തിനു കീഴിലുള്ള മെഡിക്കൽ മിഷൻ സെന്ററിന്റെ നവീകരണത്തിന് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ തുടക്കം കുറിച്ചു. നവീകരിക്കുന്ന  ഓർത്തഡോക്സ് മെഡിക്കൽ മിഷന്റെ പുതിയ ലോഗോ കോവിൽമല രാജാവ് ശ്രീ രാമൻ രാജമന്നനു നൽകി താരം പ്രകാശനം ചെയ്തു. ഇടുക്കി ഭദ്രാസനാധിപൻ സഖറിയ മാർ സേവേറിയോസിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. 

ഒാർത്തഡോക്സ് സഭയുടെ ഇടുക്കി ഭദ്രാസനത്തിന്റെ മുൻ മെത്രാപ്പൊലീത്ത ആയിരുന്ന മാത്യൂസ് മാർ ബർന്നബാസ് 40 വർഷം മുമ്പ് ആരംഭിച്ചതാണ് മെഡിക്കൽ മിഷൻ. വർഷങ്ങളോളം മലയോര മേഖലയിലെ ആളുകൾക്ക് മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങൾ ഒരുക്കിയ സ്ഥാപനമാണ് ഇപ്പോൾ നവീകരിക്കുന്നത്.

നവീകരണ പ്രവർത്തനങ്ങളുടെ  ആരംഭവും പുതിയ കെട്ടിടത്തിന്റെ നിർമാണവും ആരംഭിച്ചു. സഖറിയ മാർ സേവേറിയോസിന്റെ നേതൃത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

English Summary:

Mohanlal inaugurates Idukki's renovated Orthodox Medical Mission, marking a significant upgrade to the region's healthcare. The renovated facility, established 40 years ago, will offer improved medical services to the Idukki highland community.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com