ADVERTISEMENT

കുളമാവ് ∙ നാടുകാണി വെറ്റിലാംപാറയിൽ മീനാക്ഷി തങ്കപ്പന്റെ കൃഷിയിടത്തിൽനിന്നു കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ചൊവ്വാഴ്ച വൈകിട്ടാണ് നാടുകാണിയിൽ രാജവെമ്പാലയെ കണ്ടതായി നാട്ടുകാർ മൂലമറ്റം ഫോറസ്റ്റ് സ്‌റ്റേഷനിൽ അറിയിച്ചത്. തുടർന്ന് മൂലമറ്റം ഫോറസ്റ്റർ സുനിൽകുമാറിന്റെ നേതൃത്വത്തിൽ, വനംവകുപ്പ് ഉദ്യോഗസ്ഥയായ സിസിലി ജോൺ, വിനോദ്, അഖിൽ സജീവ് എന്നിവർ വൈകിട്ട് 5 മണിയോടെ എത്തി.

ഈ സമയം പാമ്പ് ഒരു കൊക്കോമരത്തിനു മുകളിലായിരുന്നു. ഏറെ പണിപ്പെട്ടാണ് പാമ്പിനെ കൊക്കോയിൽനിന്നു താഴെയിറക്കിയത്. വൈകിട്ട് 8 മണിയോടെ സിസിലിയും വിനോദും ചേർന്ന് പാമ്പിനെ പിടികൂടി കൂട്ടിലാക്കി. ഇന്നലെ രാവിലെ ഇടുക്കി ഉൾവനത്തിൽ ഇതിനെ തുറന്നുവിട്ടു. 3 മീറ്ററോളം നീളമുണ്ട്. ആദ്യമായാണ് അറക്കുളം പഞ്ചായത്തിൽനിന്നു രാജവെമ്പാലയെ പിടികൂടിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

English Summary:

A massive king cobra was captured from a farm in Kulamav after a local sighting. Forest officials successfully retrieved the snake from a cocoa tree and released it safely into the Idukki forest.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com