ADVERTISEMENT

അടിമാലി ∙ ബിഎസ്എൻഎൽ–കാംകോ റോഡിനോടു ചേർന്നുള്ള തോട്ടിൽ മാലിന്യതള്ളൽ വർധിക്കുന്നു.സാമൂഹിക വിരുദ്ധർ ചാക്കിൽ കെട്ടിയാണ് ഇവിടെ മാലിന്യങ്ങൾ തള്ളുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ തോട്ടിൽ കുമിഞ്ഞുകൂടിയിരുന്ന മാലിന്യങ്ങൾ ഒഴുകിപ്പോയതിനു പിന്നാലെ വീണ്ടും ഇവിടം മാലിന്യം നിറഞ്ഞു.ഇതോടെ ഇതിനു സമീപം താമസിക്കുന്ന കുടുംബങ്ങൾ ദുരിതത്തിലായി. മാലിന്യം തള്ളുന്നവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.ഇതോടൊപ്പം മാർക്കറ്റിനു സമീപമുള്ള തോട്ടിലും മാലിന്യങ്ങൾ കുമിഞ്ഞുകൂടുകയാണ്

English Summary:

Littering in Adimali's canals is causing serious problems. Residents are protesting the inaction of local authorities to address the growing waste issue near the BSNL-Kamko road and the market.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com