ഇടുക്കി ജില്ലയിൽ ഇന്ന് (16-04-2025); അറിയാൻ, ഓർക്കാൻ

Mail This Article
ജോലി ഒഴിവ്
കാഞ്ചിയാർ ∙ ലബ്ബക്കട ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളജിലെ മാനേജ്മെന്റ് സ്റ്റഡീസ്, സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റുകളിലേക്ക് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എംബിഎ, എംഎസ്ഡബ്ല്യു എന്നീ വിഷയങ്ങളിൽ നെറ്റും പിഎച്ച്ഡിയും മുൻപരിചയവുമുള്ളവർക്ക് മുൻഗണനയുണ്ട്. യോഗ്യരായവർ അപേക്ഷയും ബയോഡേറ്റയും 25ന് മുൻപ് jpm@jpmcollege.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം. 9562034555.
അവധിക്കാല കോഴ്സുകൾ
കട്ടപ്പന ∙ സ്വരാജ് സയൺ പബ്ലിക് സ്‌കൂളും ഷൈൻ സ്റ്റാർ അക്കാദമിയും സംയുക്തമായി നടത്തുന്ന അവധിക്കാല കായിക പരിശീലന കോഴ്സുകൾക്ക് തുടക്കമായി.സ്വരാജ് സയൺ സ്‌കൂളിൽ നടത്തുന്ന പരിപാടിയിൽ നീന്തൽ, ഫുട്‌ബോൾ, ആർച്ചറി, റൈഫിൾ ഷൂട്ടിങ്, ബാസ്‌കറ്റ് ബോൾ, ഷട്ടിൽ ബാഡ്മിന്റൻ, അത്‌ലറ്റിക്‌സ്, ഹോക്കി എന്നിവ സൗജന്യ നിരക്കിൽ വിദ്യാർഥികൾക്ക് പരിശീലിക്കാം.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാംപിൽ പങ്കെടുക്കാം. ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്. 8848698451.