ഇടുക്കി ജില്ലയിൽ ഇന്ന് (18-04-2025); അറിയാൻ, ഓർക്കാൻ

Mail This Article
ഉത്സവം ഇന്ന് കൊടിയേറും
ബൈസൺവാലി∙ മഹാഗണപതി ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് കാെടിയേറും. 23ന് സമാപിക്കും. ഇന്ന് രാവിലെ 5.30ന് പള്ളിയുണർത്തൽ, 6ന് നിർമാല്യ ദർശനം തുടർന്ന് അഭിഷേകം, മലർനിവേദ്യം, ഉഷഃപൂജ, പഞ്ചഗവ്യം, പഞ്ചകം, 25 കലശം മുതലായ കലശപൂജകളും ചതുർശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം മുതലായ കലശാഭിഷേകങ്ങളും നടക്കും. തുടർന്ന് പരിവാര പ്രതിഷ്ഠ, ഉച്ചപൂജ, 25 കലശാഭിഷേകം, വൈകുന്നേരം 5.30ന് നടതുറക്കൽ, ദീപാരാധന, കാെടിയേറ്റ്, അത്താഴപൂജ, ശ്രീഭൂതബലി. ക്ഷേത്രം തന്ത്രി ചെറിയ നീലകണ്ഠൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിലും ക്ഷേത്രം മേൽശാന്തി വി.പി.ഉദയൻ, ക്ഷേത്രം ശാന്തി പ്രനൂപ് എന്നിവരുടെ സഹകാർമികത്വത്തിലുമാണ് കാെടിയേറ്റ് നടക്കുക. രാത്രി 8ന് ഗാനമേള.
തിരുനാൾ 24 മുതൽ
കുമളി∙ മ്ലാമല ഫാത്തിമ മാതാ പള്ളിയിലെ തിരുനാൾ 24 മുതൽ 27 വരെ നടക്കും. 24ന് 3.30ന് കഴുന്ന് പ്രദക്ഷിണം, 4.30ന് കൊടിയേറ്റ് വികാരി ഫാ.ജേക്കബ് തൈശ്ശേരിൽ, തുടർന്ന് കുർബാന, സെമിത്തേരി സന്ദർശനം. 25ന് വൈകിട്ട് 4ന് മാർ.മാത്യു അറയ്ക്കലിന്റെ കാർമികത്വത്തിൽ കുർബാന. 26ന് ഉച്ചകഴിഞ്ഞ് 3ന് ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ കുർബാന അർപ്പിക്കും, തുടർന്ന് സമർപ്പിത സംഗമം, 6ന് പ്രദക്ഷിണം സെന്റ് ജോസഫ് കുരിശടിയിലേക്ക്, 8.30ന് സ്നേഹവിരുന്ന്. 27ന് 7.15ന് കുർബാന, ഉച്ചകഴിഞ്ഞ് 3.30ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ കുർബാന, 6ന് പ്രദക്ഷിണം നാലുകണ്ടം സെന്റ് ജോർജ് കുരിശടിയിലേക്ക്, 8ന് കൊച്ചിൻ തരംഗ് ബീറ്റ്സിന്റെ ഗാനമേള.
കുരിശു നീക്കിയതിന് എതിരെ പ്രതിഷേധയോഗം നാളെ
വണ്ണപ്പുറം ∙ നാരങ്ങാനത്ത് സ്വകാര്യ ഭൂമിയിൽ സ്ഥാപിച്ചിരുന്ന തൊമ്മൻകുത്ത്, സെന്റ് തോമസ് പള്ളിയുടെ കുരിശ് യഥാസ്ഥാനത്ത് പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടു യുഡിഎഫ് നേതൃത്വത്തിലുള്ള പ്രതിഷേധയോഗം നാളെ 4ന് നാരങ്ങാനത്ത് നടത്തും. കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകൻ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് , മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എം. അബ്ബാസ് തുടങ്ങിയവർ പങ്കെടുക്കും.
വിഷ്‌ണു സഹസ്രനാമജപ യജ്ഞം 27 ന്
തൊടുപുഴ ∙ ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ 27ന് രാവിലെ 8 മുതൽ ശീവേലിപ്പുരയിൽ ശ്രീകൃഷ്‌ണസ്വാമിയെ വലംചെയ്‌ത് നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുക്കുന്ന വിഷ്‌ണു സഹസ്രനാമജപ യജ്ഞം ആരംഭിക്കും. വേദ പണ്ഡിതന്മാരും ആധ്യാത്മിക ശ്രേഷ്‌ഠന്മാരും പരിപാടിക്ക് നേതൃത്വം നൽകും. ക്ഷേത്രത്തിൽ എല്ലാ മാസത്തിലെയും അവസാന ഞായറാഴ്ച വിഷ്ണുസഹസ്രനാമജപ യജ്ഞം തുടർന്ന് നടത്താനാണ് തീരുമാനം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ക്ഷേത്ര ഓഫിസുമായോ താഴെ കാണുന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണമെന്ന് ക്ഷേത്രം മാനേജിങ് ട്രസ്റ്റി എൻ.ആർ.പ്രദീപ് നമ്പൂതിരിപ്പാട്, ചെയർമാൻ കെ.കെ.പുഷ്പാംഗദൻ, മാനേജർ ബി. ഇന്ദിര എന്നിവർ അറിയിച്ചു. ഫോൺ: 8921754784.
ഫുട്ബോൾ മത്സരം
തൊടുപുഴ ∙ കേരള പൊലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ കൺവൻഷനോട്നുബന്ധിച്ച് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്കായി ഫുട്ബോൾ മത്സരം സംഘടിപ്പിക്കും. 19 ന് വെങ്ങല്ലൂർ സോക്കർ സ്കൂൾ ഗ്രൗണ്ടിൽ തൊടുപുഴ ഡിവൈഎസ്പി ഇമ്മാനുവൽ പോൾ ഉദ്ഘാടനം ചെയ്യും. മത്സരത്തിൽ ആറ് പൊലീസ് ടീമുകൾ പങ്കെടുക്കും. 26ന് രാജാക്കാട് ചേരുന്ന ജില്ലാ കൺവൻഷന് മുന്നോടിയായി ഫുട്ബോൾ, ക്രിക്കറ്റ്, ഷട്ടിൽ ബാഡ്മിന്റൻ എന്നീ മത്സരങ്ങൾ വിവിധ സബ് ഡിവിഷനുകളിൽ പൂർത്തിയായി.
സമ്മർക്യാംപ്
തൊടുപുഴ∙ ഉപാസനയിൽ വിദ്യാർഥികൾക്കായി ‘പാണ്ടോര 2കെ25’ എന്ന പേരിൽ സമ്മർക്യാംപ് സംഘടിപ്പിക്കും. എട്ടു മുതൽ പ്ലസ്ടു വരെയുള്ളവർക്ക് 21–25 വരെയാണ് ക്യാംപ്. കരിയർ ഗൈഡൻസ്, ജർമൻഭാഷാ പ്രാരംഭപരിശീലനം, ആർട്ടിഫിഷ്യൽ ഇന്റെലിജന്റ്സ് പരിശീലനം, ഫൊട്ടോ ഗ്രഫി, വീഡിയോ എഡിറ്റിങ് പരിശീലനം, ഇംഗ്ലീഷ് ഭാഷാ പരിശീലനം, പ്രസംഗം, അബാക്കസ്, യോഗ, ഓർമശക്തി വർധിപ്പിക്കൽ, വേഗത്തിൽ വായിക്കുന്നതിനുള്ള പരിശീലനം, ഗ്രൂപ്പ് ഗെയിംസ്, സംഗീത പരിശീലനം, കൗൺസലിങ്, ഉല്ലാസയാത്ര തുടങ്ങിയവയാണ് ക്യാംപിന്റെ ഭാഗമായി നടത്തുന്നത്. ഫോൺ : 9447266246, 9400318143.
നൊവേന ഇന്ന്
തൊടുപുഴ ∙ ഡിവൈൻ മേഴ്സി ഷ്റൈനിൽ ദൈവകരുണയുടെ തിരുനാളിനു ഒരുക്കമായുള്ള നൊവേന ഇന്ന് ആരംഭിക്കും. ദുഃഖ വെള്ളിയുടെ തിരുക്കർമങ്ങൾ 6.30ന് സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ ആരംഭിക്കും. 8.30ന് പള്ളിയിൽ നിന്ന് പരിഹാര പ്രദക്ഷിണം ഷ്റൈനിലേക്ക്, 10ന് നൊവേന. നാളെ രാവിലെ 5.45നും വൈകിട്ട് 4.30നും കുർബാനയും നൊവേനയും ഉണ്ടാകും. ഈസ്റ്റർ ദിനത്തിൽ 6.30ന് കുർബാന, നൊവേന. തുടർന്നുള്ള ദിവസങ്ങളിൽ 5.45 നും 4.30നും കുർബാനയും നൊവേനയും ഉണ്ടാകും.