വാഹനാപകടം: വിനോദസഞ്ചാരികൾ രക്ഷപെട്ടു

Mail This Article
×
മൂന്നാർ∙ വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടു. മൂന്നു പേർക്ക് പരുക്ക്. മൂന്നു പേർ രക്ഷപ്പെട്ടു. തെലുങ്കാനയിലെ മേതൽമൽക്കജ് ഗിരി സ്വദേശികളായ ഗൗതം (22) ഹൃതിക് (24), ശിശാന്ത് (25) എന്നിവരാണ് പരുക്കേറ്റ് ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ കഴിയുന്നത്. ഇന്നലെ രാവിലെ 8.30 നാണ് കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽപെട്ട ഗ്യാപ് റോഡിന് സമീപം യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്. മൂന്നാർ സന്ദർശനത്തിനായി വരുന്നതിനിടയിൽ ഗ്യാപ് റോഡ് കഴിഞ്ഞുള്ള തേയില തോട്ടത്തിലേക്ക് കാർ നിയന്ത്രണം വിട്ട് പതിക്കുകയായിരുന്നു. ഇതുവഴി വന്ന യാത്രക്കാരും എസ്റ്റേറ്റിലെ തൊഴിലാളികളുമാണ് പരുക്കേറ്റു കിടന്നവരെ ആശുപത്രിയിലെത്തിച്ചത്.
English Summary:
Munnar accident injures three Telangana tourists. The vehicle carrying the six young men veered off the road near Gap Road on the Kochi-Dhanushkodi National Highway, resulting in injuries and requiring hospitalization.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.