ഇടുക്കിയിലുണ്ടായ വിവിധ വാഹന അപകടങ്ങളിൽ 4 പേർക്ക് പരുക്ക്
Mail This Article
×
പാലാ∙ ഇടുക്കിയിലുണ്ടായ വിവിധ വാഹന അപകടങ്ങളിൽ 4 പേർക്ക് പരുക്ക്. നെടുങ്കണ്ടത്തിനു സമീപം സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു നെടുങ്കണ്ടം സ്വദേശി വർക്കി തോമസിന് (62) പരുക്കേറ്റു. ഇടുക്കി കാൽവരി മൗണ്ടിനു സമീപം കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് കട്ടപ്പന സൗത്ത് സ്വദേശികളായ ചന്ദ്രൻ (66) ശോഭന (60) അഖിൽ ചന്ദ്ര (32) എന്നിവർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടങ്ങൾ നടന്നത്. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
English Summary:
Idukki Accidents injure four near Pala.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.