ADVERTISEMENT

‌ചെറുതോണി ∙ താൻ ഏതെങ്കിലുമൊരു പാർട്ടിയുടെ ഭാഗമല്ലെന്നും പൊതുസ്വത്താണെന്നും റാപ്പർ വേടൻ. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി ഇടുക്കി വാഴത്തോപ്പിൽ സംഘടിപ്പിച്ച പ്രദർശനത്തിന്റെ സമാപനദിവസം രാത്രി സംഗീതപരിപാടി അവതരിപ്പിക്കുകയായിരുന്നു വേടൻ. വിവാദങ്ങളെത്തുടർന്ന് ആദ്യം ഒഴിവാക്കിയ പരിപാടിക്കാണ് അവസാനദിനം സർക്കാർ വേദി നൽകിയത്.

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഇടുക്കി വാഴത്തോപ്പ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ‘എന്റെ കേരളം’ പ്രദർശനമേളയിലെ കലാപരിപാടിയിൽ വേടൻ റാപ്പ് സംഗീതനിശ അവതരിപ്പിച്ചപ്പോൾ.  ചിത്രം: റെജു അർനോൾഡ്∙ മനോരമ

‘നിങ്ങൾക്ക് ഞാൻ അനിയനാണ്, ചേട്ടനാണ്. ഞാൻ നിങ്ങളിൽ സ്വാധീനമുണ്ടാക്കുന്നുണ്ട്. എന്നാൽ സ്വാധീനമുണ്ടാക്കാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങൾ എന്നിലുണ്ട്. എനിക്കു പറഞ്ഞുതരാൻ ആരും ഉണ്ടായില്ല. അതുകൊണ്ടാണ് ഒരു സഹോദരൻ എന്ന നിലയ്ക്കു ഞാൻ പറയുന്നത്’ – പരിപാടിക്കിടെ വേടൻ പറഞ്ഞു.വാഴത്തോപ്പ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തായിരുന്നു വേടന്റെ പരിപാടി. ഏറ്റവും പുതിയ ആൽബമായ ‘മോണലോവാ’ ആദ്യമായി വേദിയിൽ പാടി.

മഞ്ഞുമ്മൽ ബോയ്സിലെ ‘കുതന്ത്ര’വും പാടി ആവേശത്തിലാക്കി.എന്റെ കേരളം പ്രദർശനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി കെ.എൻ.ബാലഗോപാലും അധ്യക്ഷനായ മന്ത്രി റോഷി അഗസ്‌റ്റിനും സർക്കാരിന്റെ പദ്ധതികൾ വിശദീകരിക്കാതെ വേടന്റെ വിവാദത്തിൽ മറുപടി നൽകാനാണു ശ്രമിച്ചത്. എല്ലാവരെയും ഉൾക്കൊള്ളുന്നവരുടെ സർക്കാരെന്ന നിലയിലാണു വേടന്റെ പരിപാടി സംഘടിപ്പിച്ചതെന്നു മന്ത്രി ബാലഗോപാൽ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഇടുക്കി വാഴത്തോപ്പ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ‘എന്റെ കേരളം’ പ്രദർശനമേളയിലെ കലാപരിപാടിയിൽ വേടൻ റാപ്പ് സംഗീതനിശ അവതരിപ്പിച്ചപ്പോൾ.  ചിത്രം: റെജു അർനോൾഡ്∙ മനോരമ
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഇടുക്കി വാഴത്തോപ്പ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ‘എന്റെ കേരളം’ പ്രദർശനമേളയിലെ കലാപരിപാടിയിൽ വേടൻ റാപ്പ് സംഗീതനിശ അവതരിപ്പിച്ചപ്പോൾ. ചിത്രം: റെജു അർനോൾഡ്∙ മനോരമ
rapper-vedan-concert-6

English Summary:

Vedan, a popular Malayalam rapper, performed his new album 'Monalova' at a state government event. He emphasized his apolitical stance, stating his allegiance to the public, following initial controversy surrounding the performance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com