ADVERTISEMENT

കാലാവസ്ഥ: സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത.

മൂന്നാറിന് യാത്ര പോകാം
തൊടുപുഴ ∙ മൂന്നാർ യാത്രയുമായി കെഎസ്ആർടിസി തൊടുപുഴ ബജറ്റ് ടൂറിസം സെൽ. 10ന് രാവിലെ 7ന് ഡിപ്പോയിൽ നിന്നു പുറപ്പെടുന്ന യാത്ര മൂന്നാർ ഗ്യാപ്പ് റോഡ് വഴി പൂപ്പാറ വരെയും തിരികെ ആനയിറങ്കൽ ഡാമും മൂന്നാർ ഹൈഡൽ പാർക്കും സന്ദർശിച്ച് രാത്രി 9ന് തിരിച്ചെത്തും. 480 രൂപയാണ് നിരക്ക്. ഭക്ഷണ ചെലവുകൾ സ്വയം വഹിക്കണം. 8304889896, 9744910383.

ജൈവ സർട്ടിഫിക്കേഷൻ
വാഴത്തോപ്പ് ∙ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയിൽ അംഗമായി കൃഷിയിടത്തിന് ജൈവ സർട്ടിഫിക്കേഷൻ നേടാൻ താൽപര്യമുള്ള കർഷകർ വാഴത്തോപ്പ് കൃഷി ഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.

എട്ടാം ക്ലാസ് പ്രവേശനം
അടിമാലി ∙ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ 2025–26 വർഷത്തെ എട്ടാം ക്ലാസിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഏഴാംക്ലാസ് വിജയിച്ച കുട്ടികൾക്ക് സ്കൂളിൽ നേരിട്ടെത്തി പ്രവേശനം നേടാനാകുമെന്ന് അധികൃതർ അറിയിച്ചു. 9400006481, 9447816499.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com