ADVERTISEMENT

ഇടുക്കി ∙ മരിയാപുരത്ത് സാമൂഹിക വിരുദ്ധരുടെ വിളയാട്ടം. സെന്റ് മേരീസ് എൽപി സ്കൂളിനു മുന്നിൽ സ്ഥാപിച്ചിരുന്ന ആമ്പൽക്കുളവും പ്രതിമകളും അലങ്കാരച്ചെടികളും നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. സ്കൂൾ പരിസരങ്ങളിൽ മദ്യപശല്യവും രൂക്ഷമായി. നാട്ടിൽ വർധിച്ചു വരുന്ന സാമൂഹിക വിരുദ്ധരുടെ ശല്യം നിയന്ത്രിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ പൊലീസ് അധികൃതർ സ്വീകരിക്കണമെന്ന് സ്കൂൾ മാനേജർ ഫാ.തോമസ് ആനിക്കുഴിക്കാട്ടിൽ ആവശ്യപ്പെട്ടു. യോഗത്തിൽ പിടിഎ പ്രസിഡന്റ് ജിബി കുളത്തിനാൽ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് സനു ജോസഫ്, ജെയ്മോൾ ജോർജ്, ഡിജോ വട്ടോത്ത് എന്നിവർ പ്രസംഗിച്ചു.

English Summary:

Vandalism at St. Mary's LP School in Idukki's Mariyapuram is causing concern. The school management and PTA are demanding swift police action to curb the escalating anti-social behaviour near the school.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com