ADVERTISEMENT

കുഞ്ചിത്തണ്ണി ∙ ശക്തമായ ഒരു മഴയിൽ തന്നെ കുഞ്ചിത്തണ്ണി ടൗണിലെ റോഡുകളെല്ലാം തോടുകളായി മാറി. ബുധനാഴ്ച വൈകുന്നേരം പെയ്ത മഴയെ തുടർന്ന് ടൗണിന് സമീപത്തെ റോഡുകളിലെല്ലാം വെള്ളക്കെട്ട് നിറഞ്ഞു. കുഞ്ചിത്തണ്ണി–ബൈസൺവാലി റോഡിൽ ഫെഡറൽ ബാങ്കിന് സമീപം മണ്ണിടിഞ്ഞ് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ബൈസൺവാലിക്ക് പോകേണ്ട വാഹനങ്ങൾ ചിത്തിരപുരം വഴി തിരിച്ചുവിട്ടു.കുഞ്ചിത്തണ്ണി ടൗണിലെ കലുങ്കുകൾ അടഞ്ഞതാണ് പ്രശ്നത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.2013ൽ ഉരുൾപാെട്ടലുണ്ടായ അതേ സ്ഥലത്താണ് വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് തടസ്സപ്പെടുത്തി വീണ്ടും മണ്ണിടിച്ചിലുണ്ടായത്.

English Summary:

Heavy rain caused severe waterlogging and landslides in Kunchithanny, Kerala, blocking roads near Federal Bank and disrupting traffic to Bison Valley. Locals attribute the flooding to clogged drainage systems.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com