അകക്കണ്ണിലെ അറിവിന്റെ വെളിച്ചത്തിൽ പരീക്ഷ എഴുതി അതുലിന്റെ പവർഫുൾ മികവ്

Mail This Article
കുടയത്തൂർ∙ അകക്കണ്ണിലെ അറിവിന്റെ വെളിച്ചത്തിൽ എസ്എസ്എൽസി പരീക്ഷയെ നേരിട്ട അതുൽ ബെന്നിക്ക് മിന്നും വിജയം. കുടയത്തൂർ ലൂയിസ് കുടയത്തൂർ ലൂയിസ് ബ്രയിൽ അന്ധവിദ്യാലയത്തിൽനിന്ന് പരീക്ഷ എഴുതിയത് അതുൽ ബെന്നി മാത്രമാണ്. ജന്മനാ കാഴ്ചയില്ലാതിരുന്ന അതുൽ 4-ാം ക്ലാസ് മുതൽ കുടയത്തൂർ അന്ധവിദ്യാലയത്തിലെ വിദ്യാർഥിയാണ്.
പഠനകാര്യങ്ങളിൽ ഏറെ താൽപര്യമുള്ള അതുലിന് തുടർപഠനത്തിന് അയയ്ക്കണമെന്നാണ് കൂലിപ്പണിക്കാരനായ തൊടുപുഴ കൈതക്കോട് കല്ലുംതോട്ടത്തിൽ ബെന്നിയുടെയും ഭാര്യ സെൽവിയുടെയും ആഗ്രഹം. 9-ാം ക്ലാസ് വിദ്യാർഥി ടിനു ടോമാണ് അതുൽ പറഞ്ഞുകൊടുത്ത ഉത്തരങ്ങൾ പരീക്ഷക്കായി എഴുതിയത്.
കുടയത്തൂർ അന്ധവിദ്യാലയത്തിൽ ഏഴാം തരം വരെ പഠിക്കാനാണ് സൗകര്യമുള്ളത്. തുടർപഠനത്തിന് ഇവിടുത്തെ കുട്ടികൾ കുടയത്തൂർ ഗവ.ഹൈസ്‌കുളിലാണ് എത്തുന്നത്. അധ്യാപകരുടെയും സഹപാഠികളുടെയും സഹായമാണ് തങ്ങളെ ഉന്നത വിജയത്തിലെത്തിച്ചതെന്നാണ് അതുൽ പറയുന്നത്.