ADVERTISEMENT

തോൽവിയിൽ സങ്കടം വേണ്ട; കൗൺസലിങ് അവസരം
തൊടുപുഴ ∙ ജില്ലയിലെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻസ് പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് കൗൺസലിങ് അവസരം.   പത്താംക്ലാസ് പരീക്ഷാഫലം വന്നതിന്റെ സാഹചര്യത്തിലാണ് കൗൺസലിങ് സൗകര്യമൊരുക്കുന്നത്.   ഫോൺ: 9744151768, 7902695901, 9744167198, 8593963020, 9495549788.

ക്ഷേമനിധി തിരിച്ചറിയൽ കാർഡ്: തിരുത്തലുകൾക്ക് അവസരം 
തിരുവനന്തപുരം ∙ തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് രൂപീകരിച്ച അഡ്വാൻസ്‌ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റം സോഫ്റ്റ് വെയറിലൂടെയുള്ള വിവരശേഖരണം കുറ്റമറ്റതാക്കി ഏകീകൃത ഐഡന്റിറ്റി കാർഡ് നൽകുന്ന നടപടി അന്തിമഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു. 

 എല്ലാ കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളും റജിസ്ട്രേഷൻ ഡേറ്റ എഐഐഎസ്(AIIS) സോഫ്റ്റ്‌വെയർ പരിശോധിച്ച് നൽകിയ വിവരങ്ങൾ പൂർണമാണെന്ന് ഉറപ്പുവരുത്തണം.  ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തി അപ്‌ലോഡ് ചെയ്യണം. ജൂലൈ 31 വരെയാണ് അപ്ഡേഷൻ ചെയ്യുന്നതിന് അവസരം നൽകിയിട്ടുള്ളതെന്ന് ലേബർ കമ്മിഷണർ അറിയിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com