ADVERTISEMENT

കരിമണ്ണൂർ∙ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് 2024 റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത സർജന്റ് ബി. ശിവാനന്ദിന് എസ്എസ്എൽസി ഫുൾ എ പ്ലസ്‌. ഡൽഹിയിൽ  റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ആദ്യ ഹൈസ്കൂൾ എൻസിസി കേഡറ്റായ ശിവാനന്ദ് കൾചറൽ വിഭാഗത്തിലൂടെയാണ് യോഗ്യത നേടിയത്.

ഡൽഹി ക്യാംപിന് മുൻപ് ഒൻപതു ഘട്ടങ്ങളിലായി മത്സരങ്ങളിൽ നിന്നാണ് ശിവാനന്ദ് ജയിച്ചുകയറിയത്. 9 മാസത്തോളം ക്യാംപുകളിലായിരുന്നതിനാൽ ക്ലാസ് നഷ്ടപ്പെട്ടിരുന്നു.   ഈ അധ്യയന വർഷം സംസ്ഥാന തലത്തിൽ ഹൈസ്കൂൾ വിഭാഗം ഓട്ടൻതുള്ളലിൽ എ ഗ്രേഡ് നേടി. അധ്യാപകരായ ഉടുമ്പന്നൂർ മഞ്ചിക്കല്ല് ശങ്കരമംഗലം വീട്ടിൽ കെ.എസ്.ബിനീഷ്, വി.കെ.സുഗന്തി എന്നിവരുടെ മകനാണ്. കാനഡയിൽ ഉപരിപഠനം നടത്തുന്ന ബി.ദേവാനന്ദ് ഏക സഹോദരനാണ്. 

English Summary:

SSLC Topper, Sergeant B. Shivanand, achieved an A+ in his SSLC exams after representing Kerala in the prestigious Republic Day parade. This remarkable feat highlights his dedication to both academics and extracurricular activities, showcasing exceptional time management skills.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com