അബദ്ധത്തിൽ ഉമ്മം കായ കഴിച്ച ഗൃഹനാഥ മരിച്ചു; സംഭവം ഇടുക്കി അടിമാലിയിൽ

Mail This Article
×
അടിമാലി ∙ അബദ്ധത്തിൽ ഉമ്മത്തിൻ കായ കഴിച്ച ഗൃഹനാഥ മരിച്ചു. കല്ലാർ അറുപതാംമൈൽ പൊട്ടയ്ക്കൽ പരേതനായ വർഗീസിന്റെ ഭാര്യ ഏലിക്കുട്ടി (89) ആണു മരിച്ചത്. ചൊവ്വാ ഉച്ചയ്ക്ക് 2ന് വീട്ടിൽവച്ച് അബദ്ധത്തിൽ ഉമ്മത്തിൻ കായ കഴിക്കുകയായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം 14ന് 3നു കല്ലാർ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. മക്കൾ: കുര്യാക്കോസ്, ജെസി, ബീന, ബാബു, സാബു, സാലി. മരുമക്കൾ: ആലീസ്, ജോയി, ബാബു, ഷിബി, റീന, റോയി.
English Summary:
Jimsonweed poisoning claimed the life of an 89-year-old homemaker in Adimali, Kerala. Elickutti Varughese accidentally consumed Jimsonweed seeds, leading to her death after being rushed to the hospital.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.