ADVERTISEMENT

ഏലപ്പാറ∙ തോട്ടം മേഖലയായ ഹെലിബറിയയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു. കുമളി ഡിപ്പോയിൽനിന്നുള്ള ബസ് ഏലപ്പാറ വഴി ഹെലിബറിയായിൽ എത്തും. രാവിലെ 7.05ന് കുമളിയിൽനിന്ന് ആരംഭിക്കുന്ന ബസ് ഏലപ്പാറയിൽ  എത്തി 8.45ന് പുറപ്പെട്ട് 9.15ന് ഹെലിബറിയയിൽ എത്തും. രണ്ടാമത്തെ ട്രിപ് ഉച്ചകഴിഞ്ഞ് 3ന് കുമളിയിൽനിന്ന് ആരംഭിച്ച് അഞ്ചിന് ഹെലബറിയയിൽ എത്തും. വാഴൂർ സോമൻ എംഎൽഎ, ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ തോമസ് എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ബസിനു സ്വീകരണം നൽകി. 

ഹെലിബറിയയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ട്രിപ് ജീപ്പുകൾ ഓട്ടോറിക്ഷകൾ എന്നിവയാണ് നാട്ടുകാരുടെ ഏക ആശ്രയം.ഹെലിബറിയ - ശാന്തിപ്പാലം വഴി  കുമളിയിലേക്ക് പോകുന്ന വിധത്തിൽ സർവീസ് പുനഃക്രമീകരിക്കണമെന്ന ആവശ്യവും മുന്നോട്ടു വയ്ക്കുന്നുണ്ട്. റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഇതു പൂർത്തീകരിക്കുന്നതിന് അനുസരിച്ച് സർവീസ് ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു

English Summary:

KSRTC's new Helibariya bus service improves access to this remote plantation area. The route, starting from Kumily, addresses the long-standing transportation needs of the Helibariya residents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com