ചക്കക്കൊമ്പന്റെ ആക്രമണം; ഒരാൾക്ക് വീണ് പരുക്കേറ്റു
Mail This Article
×
രാജാക്കാട് ∙ ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്. ചിന്നക്കനാൽ ഈട്ടിക്കൽ സ്വദേശി സമാവതിക്കാണ് പരുക്കേറ്റത്. ബുധനാഴ്ച രാത്രി സിംഗ്കണ്ടത്ത് വച്ചാണ് സംഭവം. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. ആന ആക്രമിക്കാൻ പാഞ്ഞടുത്തപ്പോൾ വാഹനത്തിൽ നിന്നും മറിഞ്ഞു വീണു. ഓടി രക്ഷപ്പെടുന്നതിനിടെ വീണാണ് പരുക്കേറ്റത്. വാരിയെല്ലിനു പരുക്കേറ്റ സമാവതിയെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
English Summary:
Wild elephant attack in Chinnakanal, Kerala leaves a man injured. The incident occurred Wednesday night near Chinnakanal, resulting in rib injuries and hospitalization.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.