ADVERTISEMENT

പെരുവന്താനം ∙ എംജി സർവകലാശാല ബിരുദ പരീക്ഷയിൽ 3 റാങ്കുകൾ ഉൾപ്പെടെ 21 എപ്ലസ് നേട്ടവുമായി പെരുവന്താനം സെന്റ്‌ ആന്റണീസ് കോളജ്. ബികോം എസിസിഎയുടെ ആദ്യ ബാച്ച് 95% വിജയം നേടി. ഫാഷന്‍ ടെക്നോളജി വിഭാഗത്തില്‍ ദേവനന്ദ എസ്. ദേവ് 3-ാം റാങ്കും ഫര്‍സാന പി. നജീബ് 4-ാം റാങ്കും ബിഎസ്‌സി സൈബര്‍ ഫൊറന്‍സിക് വിഭാഗത്തില്‍ പി.എം.ഗംഗാമോള്‍ 7-ാം റാങ്കും നേടി.

ബികോം എസിസിഎയിലെ ആദ്യ ബാച്ചില്‍ ഗോപിക സുഭാഷ് 9 പേപ്പറുകളും അലീന റെജി, ഗൗരി എസ്. പണിക്കർ എന്നിവർ 8 പേപ്പറുകളും നേടി. ഇന്റഗ്രേറ്റഡ് ബികോം സിഎംഎയില്‍ മുഹമ്മദ് സാജിദും ആഷ്ന തോമസും സിഎംഎ ഇന്റർ രണ്ട് ഗ്രൂപ്പും വിജയിച്ചു. അലക്സ്‌ ഷാജി, സ്നേഹ സ്റ്റീഫന്‍, ഡാലിയ ഡേവിഡ്‌ എന്നിവര്‍ ഉയർന്ന വിജയ ശതമാനത്തോടെ സിഎംഎ ഇന്റര്‍ ഒന്നാം ഗ്രൂപ്പ് വിജയിച്ചു.

വിദ്യാർഥികളുടെ കഠിനാധ്വാനവും നിശ്ചയദാർഢ്യവുമാണ് മികച്ച വിജയത്തിന് അടിസ്ഥാനമെന്ന് കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ്‌ കല്ലമ്പള്ളിയും വൈസ് പ്രിൻസിപ്പൽ സുപർണ രാജുവും പറഞ്ഞു. കോളജ് ചെയർമാൻ ബെന്നി തോമസിന്റെ അധ്യക്ഷതയില്‍ ചേർന്ന അധ്യാപക രക്ഷകർതൃ മാനേജ്‌മെന്റ്‌ സമ്മേളനത്തില്‍ പിടിഎ പ്രസിഡന്റ്‌ ജോര്‍ജ് കൂരമറ്റം, കോളജ് സെക്രട്ടറി റ്റിജോമോൻ ജേക്കബ്, വൈസ് പ്രിൻസിപ്പൽമാരായ സുപർണ രാജു, ബോബി കെ. മാത്യു, പി.ആർ.രതീഷ്, ജസ്റ്റിൻ ജോസ്, സ്റ്റാഫ് സെക്രട്ടറിമാരായ എസ്.ഷാന്റി മോൾ, പി.അനുരാഗ്, ബിബിന്‍ പയസ്, ക്രിസ്റ്റി ജോസ്, ജിന്റുമോള്‍ ജോണ്‍ എന്നിവർ സംസാരിച്ചു.

English Summary:

St. Antony's College, Peruvanthanam shines in MG University Degree exams with 3 ranks and 21 A+ results. Exceptional performance in B.Com ACCA, Fashion Technology, and BSc Cyber Forensics.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com