ADVERTISEMENT

മൂലമറ്റം∙ അറക്കുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിന്റെ സീലിങ് തകർന്നുവീണു. ആർക്കും പരുക്കില്ല. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് കെട്ടിടത്തിലെ ഒരുഭാഗത്തെ സീലിങ് തകർന്നുവീണത്. അപകടം നടക്കുമ്പോൾ പത്തിലേറെ ജീവനക്കാർ ഓഫിസിലുണ്ടായിരുന്നു. ഇവർ പുറത്തേക്കു ചാടി രക്ഷപ്പെടുകയായിരുന്നു. 2 വർഷം മുൻപ് പൊതുമരാമത്ത് വകുപ്പാണ് ഇവിടെ സീലിങ് സ്ഥാപിച്ചത്. നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് സൂചന. ഫയലുകളും മറ്റു രേഖകളും നഷ്ടപ്പെട്ടിട്ടില്ലെന്ന് എഇഒ ആഷിമോൾ കുര്യാച്ചൻ പറഞ്ഞു. മൂലമറ്റം അഗ്നിശമന സേനാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഓഫിസ് തൽക്കാലത്തേക്ക് സമീപത്തെ ശ്രീചിത്തിര സ്‌കൂളിലെ മുറിയിലേക്ക് മാറ്റും.

English Summary:

Moolamattom ceiling collapse resulted in no injuries but prompted a temporary relocation of the Arakulam sub-district education office to a nearby school. The Public Works Department, which installed the ceiling two years ago, is investigating the cause of the incident.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com