ആ‘ശങ്ക’ തീർക്കാനാകാതെ സഞ്ചാരികൾ; മൂന്നാർ ടൗണിൽ സന്ധ്യ കഴിഞ്ഞാൽ ശുചിമുറികളില്ല
Mail This Article
മൂന്നാർ∙ വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിൽ സന്ധ്യ ആയാൽ ശുചിമുറി സൗകര്യമില്ല. സഞ്ചാരികളും നാട്ടുകാരും വലയുന്നു. പഞ്ചായത്തിനു കീഴിൽ ടൗൺ, ടാക്സി സ്റ്റാൻഡ്, പെരിയവരക്കവല എന്നിവടങ്ങളിലെ ശുചിമുറികളും പോസ്റ്റ് ഓഫിസ് കവല, മാട്ടുപ്പെട്ടി റോഡ് എന്നിവിടങ്ങളിലെ മോഡുലർ ടോയ്‌ലറ്റുകളും വൈകുന്നേരമായാൽ നടത്തിപ്പുകാർ അടയ്ക്കും. മധ്യവേനലവധിയായതിനാൽ മൂന്നാറിൽ വിനോദ സഞ്ചാരികളുടെ വൻ തിരക്കാണനുഭവപ്പെടുന്നത്. ടൗണിലും പരിസരങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നില്ല.
ശുചിമുറികൾ ലേലത്തിനെടുത്തവർക്ക് ഇവയുടെ മുൻപിൽ നടത്തുന്ന കച്ചവടത്തിലാണ് താൽപര്യം. ലേലത്തിനെടുത്ത ശുചിമുറികൾ, മോഡുലർ ടോയ്‌ലറ്റുകൾ എന്നിവയോടു ചേർന്ന് പച്ചക്കറി, സ്‌റ്റേഷനറി, ലോട്ടറി എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളാണുള്ളത്. ശുചിമുറി ആവശ്യപ്പെടുന്നവരെ ഒഴിവാക്കാൻ ഇരട്ടിത്തുക ആവശ്യപ്പെടുന്നതായും ആക്ഷേപമുണ്ട്.