ഇടുക്കി ജില്ലയിൽ ഇന്ന് (21-05-2025); അറിയാൻ, ഓർക്കാൻ

Mail This Article
അപകടാവസ്ഥ ഒഴിവാക്കണം
തൊടുപുഴ∙ കാലവർഷ – തുലാവർഷ മുന്നൊരുക്ക ദുരന്തപ്രതികരണ മാർഗരേഖ (ഓറഞ്ച് ബുക്ക്), ദുരന്തനിവാരണ നിയമം 2005 സെക്‌ഷൻ 30(2)(വി) എന്നിവയുടെ അടിസ്ഥാനത്തിൽ കലക്ടർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നഗരസഭാ പരിധിയിലെ സ്വകാര്യസ്ഥലങ്ങളിലും വിവിധ സർക്കാർ വകുപ്പുകളുടെ അധീനതയിലുള്ള സ്ഥലങ്ങളിലും അപകടാവസ്ഥയിൽ നിൽക്കുന്ന മുഴുവൻ മരങ്ങൾ, മരത്തിന്റെ ശിഖരങ്ങൾ, യാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സമുണ്ടാക്കുന്ന കമാനങ്ങൾ, എടുപ്പുകൾ തുടങ്ങിയവ മാറ്റുകയോ സുരക്ഷിതമാക്കുകയോ ചെയ്യണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം ഇതുമൂലം ഉണ്ടായേക്കാവുന്ന മുഴുവൻ അപകടങ്ങൾക്കും ഉടമസ്ഥർ/വകുപ്പുകൾ മാത്രമായിരിക്കും ഉത്തരവാദികൾ.
എൽപിജി ഓപ്പൺ ഫോറം
തൊടുപുഴ∙ ജില്ലയിലെ പാചകവാതക ഉപഭോക്താക്കളുടെ പരാതികൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഓപ്പൺ ഫോറം 27ന് 2.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ഉപഭോക്തൃ സംഘടനകൾ, എണ്ണക്കമ്പനി പ്രതിനിധികൾ, പാചകവാതക ഏജൻസികൾ തുടങ്ങിയവർ പങ്കെടുക്കും.
ജോലി ഒഴിവ്
തൊടുപുഴ ∙ പടി. കോടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കൊമേഴ്സ് ജൂനിയർ, ഇംഗ്ലിഷ് ജൂനിയർ, മലയാളം ജൂനിയർ ഒഴിവുകളുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 24ന് 10ന് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കട്ടപ്പന കമ്പോളം
ഏലം: 2000-2200
കുരുമുളക്: 671
കാപ്പിക്കുരു(റോബസ്റ്റ): 235
കാപ്പി പരിപ്പ്(റോബസ്റ്റ): 410
കൊട്ടപ്പാക്ക്: 230
മഞ്ഞൾ: 210
ചുക്ക്: 220
ഗ്രാമ്പൂ: 760
ജാതിക്ക: 300
ജാതിപത്രി: 1300-2100