ഇടുക്കി ജില്ലയിൽ ഇന്ന് (22-05-2025); അറിയാൻ, ഓർക്കാൻ

Mail This Article
കോഴ്സിന് അപേക്ഷിക്കാം
തൊടുപുഴ∙ ടൂറിസം വകുപ്പിന്റെ തൊടുപുഴ ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷം ദൈർഘ്യമുള്ള തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു തത്തുല്യം മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. ഉയർന്ന് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ ജൂൺ അഞ്ചിനുള്ളിൽ എന്ന വെബ്സൈറ്റ് വഴിയോ നേരിട്ടോ അപേക്ഷ സമർപ്പിക്കണം. 04862 224601.
എൻആർഐ സീറ്റ്
മൂന്നാർ∙ ഗവ.എൻജിനീയറിങ് കോളജിൽ 2025-26 അധ്യയനവർഷത്തിലെ ബിടെക് ഒന്നാംവർഷ കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ എൻജിനീയറിങ് ബ്രാഞ്ചുകളിലെ എൻആർഐ സീറ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. താൽപര്യമുള്ള വിദ്യാർഥികൾ www.cemunnar.ac.inൽ കൊടുത്തിരിക്കുന്ന google form പൂരിപ്പിച്ച് 2025 ജൂൺ മാസം 10നു മുൻപായി സമർപ്പിക്കണം. 9447570122, 9061578465.
സ്പോട്ട് അഡ്മിഷൻ
കോട്ടയം ∙ എംജി സർവകലാശാലയിലെ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂണിൽ ആരംഭിക്കുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷാ പരിശീലനത്തിന്റെ വിവിധ ബാച്ചുകളിൽ സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. 9188374553.
സീറ്റൊഴിവ്
വണ്ണപ്പുറം∙ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വണ്ണപ്പുറം ടെക്നിക്കൽ ഹൈസ്കൂളിൽ എട്ടാം ക്ലാസിലേക്ക് ഏതാനും സീറ്റുകൾ ഒഴിവ്. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസായവർക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകൾ 30ന് മുൻപ് സ്കൂൾ ഓഫിസിൽ നേരിട്ടു സമർപ്പിക്കണം. ക്ലാസുകൾ ജൂൺ 2ന് തുടങ്ങും. 9400006480, 9496077198.
കട്ടപ്പന കമ്പോളം
ഏലം: 2000-2175
കുരുമുളക്: 671
കാപ്പിക്കുരു(റോബസ്റ്റ): 235
കാപ്പി പരിപ്പ്(റോബസ്റ്റ): 410
കൊട്ടപ്പാക്ക്: 230
മഞ്ഞൾ: 210, ചുക്ക്: 220
ഗ്രാമ്പൂ: 750, ജാതിക്ക: 300
ജാതിപത്രി: 1300-2100
കൊക്കോ വില
മുരിക്കാശേരി മാർക്കറ്റ്:
കൊക്കോ : 130
കൊക്കോ (ഉണക്ക) – 380
അടിമാലി മാർക്കറ്റ്
കൊക്കോ : 100
കൊക്കോ (ഉണക്ക): 340