ADVERTISEMENT

പയ്യന്നൂർ ∙ പയ്യന്നൂരിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരമായി വന്ന സൗരോർജ ട്രാഫിക് സിഗ്നൽ സംവിധാനത്തിന്റെ പ്രവർത്തനം 5 വർഷം പൂർത്തിയായി. ഇടുങ്ങിയ നാലു റോഡുകൾ കൂടിച്ചേരുന്ന സെൻട്രൽ ബസാർ എപ്പോഴും ഗതാഗതക്കുരുക്കിലായിരുന്നു. കുരുക്കഴിക്കാൻ നഗരസഭയും പൊലീസും നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടിരുന്നില്ല. റോഡ് വീതി കൂട്ടുക എന്നതും ഇവിടെ പ്രയാസകരമായിരുന്നു. ഈ സന്ദർഭത്തിലാണ് സിഗ്നൽ സംവിധാനം ഏർപ്പെടുത്താൻ നിർദേശം വന്നത്. എന്നാൽ വൈദ്യുതി ഉപയോഗിച്ചുള്ള സിഗ്നൽ സംവിധാനം ഇടുങ്ങിയ റോഡിൽ കൂടുതൽ അപകടങ്ങൾ വരുത്തി വയ്ക്കുമെന്നതിനാൽ ആ നിർദേശം നടപ്പാക്കാൻ കഴിഞ്ഞില്ല. അങ്ങനെയാണ് നഗരസഭ തിരുവനന്തപുരം കെൽട്രോണിന്റെ സഹകരണം തേടിയത്. 

പ്രത്യേക സംഘം പയ്യന്നൂരിൽ വന്നു പഠനം നടത്തി സൗരോർജ സിഗ്നൽ സിസ്റ്റം സ്ഥാപിക്കാൻ നിർദേശിച്ചു. എന്നാൽ, ഈ പദ്ധതി എവിടെയും വിജയം കണ്ടതായി പറയാൻ കെൽട്രോണിനും കഴിഞ്ഞില്ല. പക്ഷേ പയ്യന്നൂരിൽ ഈ പദ്ധതി വിജയിപ്പിക്കുമെന്ന് കെൽട്രോൺ നൽകിയ ഉറപ്പിൽ നഗരസഭ 10 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. പെരുമഴയത്തു പോലും സിഗ്നൽ കൃത്യമായി പ്രവർത്തിച്ചു. ഒരു ദിവസം പോലും മുടങ്ങാതെയാണ് 5 വർഷം ഈ സിഗ്നൽ സംവിധാനം പയ്യന്നൂരിലെ ഗതാഗതം നിയന്ത്രിച്ചത്.

ഇപ്പോൾ 3 ലക്ഷം രൂപ ചെലവിൽ പൂർണമായ അറ്റകുറ്റപ്പണി നടത്തിവരികയാണ്. സൗരോർജ ട്രാഫിക് സിഗ്നൽ സംവിധാനം പയ്യന്നൂർ മോഡൽ എന്ന പേരിൽ കെൽട്രോൺ തെക്കൻ കേരളത്തിൽ നടപ്പാക്കാൻ തുടങ്ങിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com