ADVERTISEMENT

പുതിയങ്ങാടി∙ ഇതരം സംസ്ഥാന തൊഴിലാളി ദമ്പതികളുടെ മകളായ ആറു വയസ്സുകാരി ഭക്ഷ്യ വിഷബാധയേറ്റു മരിച്ചു. പുതിയങ്ങാടി ചൂട്ടാട് മഞ്ചയ്ക്ക് സമീപം വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അസം സ്വദേശികൾ മോഹിദുൽ ഇസ്‌ലാം–അസ്മ ദമ്പതികളുടെ മകൾ മസൂമയാണു മരിച്ചത്.

കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് ഉണ്ടാക്കിയ ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഛർദി പിടിപെട്ട് ചികിത്സയിലായിരുന്നു. മസൂമയുടെ മാതാവ് അസ്മ, സഹോദരങ്ങളായ ഹസീന (4), മാജിദ്(7) എന്നിവരും പരിയാരം  മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആരോഗ്യ വകുപ്പ് അധികൃതർ, പഴയങ്ങാടി പൊലീസ് എന്നിവർ സ്ഥലം സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com