ADVERTISEMENT

ആലക്കോട്∙ പുനർനിർമിച്ച ആലക്കോട് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന്റെ കൂദാശകർമം തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ.ജോർജ് ഞരളക്കാട്ട് നിർവഹിച്ചു. മാർ.ജോസഫ് പാംപ്ലാനി, ആർച്ച് ബിഷപ് മാർ.ജോർജ് വലിയമറ്റം എന്നിവർ സഹകാർമികരായിരുന്നു. പള്ളിയങ്കണത്തിൽ സ്ഥാപിച്ച കൽവിളക്ക് തെളിയിക്കൽ ചടങ്ങും കൽക്കുരിശ് വെഞ്ചരിപ്പും കൊടിമരം ആശീർവാദവും നടന്നു. 

തുടർന്ന് ഇടവക മധ്യസ്ഥയായ പരിശുദ്ധ അമലോദ്ഭവ മാതാവിന്റെ ഒരാഴ്ച നീണ്ടുനിൽക്കുന്ന തിരുനാളാഘോഷത്തിന് തുടക്കം കുറിച്ച് കൊടിയേറ്റം നടത്തി. ദേവാലയ കൂദാശയ്ക്കു ശേഷം മാർ.ജോർജ് ഞരളക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലി അർപ്പിച്ചു. പൊതുസമ്മേളനത്തിൽ സഹായമെത്രാൻ മാർ.ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിച്ചു. ഫാ.ആന്റണി ആനക്കല്ലിൽ. തോമസ് കളപ്പുര എന്നിവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com