ADVERTISEMENT

കണ്ണൂർ∙ ട്രാഫിക് സ്റ്റേഷനിൽ പൊലീസുകാരുടെ പരിചരണത്തിൽ വളർന്ന നായ ചത്തു. പേ ഇളകിയാണ് നായ ചത്തതെന്നു കണ്ടെത്തിയതിനെ തുടർന്നു സ്റ്റേഷനിലെ 40 പൊലീസുകാരും പ്രതിരോധ കുത്തിവയ്പ്പെടുത്തു. കുത്തിവയ്പ്പെടുത്തെങ്കിലും പൊലീസുകാരുടെ ആശങ്ക വിട്ടൊഴിയുന്നില്ല. 

ഒരു വർഷം മുൻപാണ് തെരുവിൽ കഴിഞ്ഞ നായ സ്റ്റേഷൻ കോംപൗണ്ടിലെത്തുന്നത്. വെള്ളവും ഭക്ഷണവും നൽകി തുടങ്ങിയതോടെ നായ പൊലീസുകാരുമായി ചങ്ങാത്തത്തിലായി. സ്റ്റേഷനു കാവലായി രാവും പകലും നായ കോംപൗണ്ടിൽ ഉണ്ടായിരുന്നു. രാത്രി സമയത്ത് സ്റ്റേഷൻ കോംപൗണ്ടിൽ ആരെങ്കിലും വന്നാൽ ശബ്ദമുണ്ടാക്കി പൊലീസുകാരെ വിവരമറിയിക്കും.

പൂർണ ആരോഗ്യവാനായ നായയെ 2 ദിവസം മുൻപാണ് സ്റ്റേഷൻ കോംപൗണ്ടിൽ ചത്ത നിലയിൽ കണ്ടെത്തിയത്. പൊലീസ് അധികൃതരുടെ നിർദേശത്തെ തുടർന്നു വെറ്ററിനറി സർജൻ നായയെ പോസ്റ്റ് മോർട്ടം ചെയ്തതോടെയാണ് പേയിളകിയാണ് നായയുടെ നായ ചത്തതെന്നു വ്യക്തമായത്. ഇതെ തുടർന്നാണ് പൊലീസുകാർ ജില്ലാ ആശുപത്രിയിൽ നിന്നു പ്രതിരോധ കുത്തിവയ്പ് എടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com