ADVERTISEMENT

കൊലപാതകത്തിൽ പങ്കില്ലെന്ന വിശ്വാസത്തിൽ ആദ്യഘട്ടത്തിൽ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ച നിധിൻ കുടുങ്ങാൻ കാരണം നാട്ടുകാരനായ യുവാവ് അപ്രതീക്ഷിതമായി കണ്ട നിധിന്റെ ഫോട്ടോ.വിയാന്റെ സംസ്കാരം നടത്തിയതിനു തൊട്ടടുത്ത ദിവസം ശരണ്യയുമായി പൊലീസ് തയ്യിൽ കടപ്പുറത്തെ വീട്ടിൽ തെളിവെടുപ്പിന് എത്തിയിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിൽ ശരണ്യയുടെ ബാഗിൽ നിന്നു നിധിനു വേണ്ടിയുള്ള ബാങ്ക് വായ്പയക്കായി തയാറാക്കിയ അപേക്ഷ, നികുതി അടച്ച രസീത്, നിധിന്റെ പാസ്പോർട്ടിന്റെ പകർപ്പ്, ഇയാളുടെ 2 ഫോട്ടോകൾ എന്നിവ ലഭിച്ചിരുന്നു. പൊലീസ് ഇവ പരിശോധിക്കുന്നതിനിടെയാണു നാട്ടുകാരനായ യുവാവ് അപ്രതീക്ഷിതമായി നിധിന്റെ ഫോട്ടോ കണ്ടത്.

kannur-arrested-nithin

ഫോട്ടോയിൽ കണ്ടയാളെ തലേന്ന് ശരണ്യയുടെ വീടിനു പിറകിലെ വഴിയിൽ കണ്ടതായി ഈ യുവാവ് നാട്ടുകാരോടു വെളിപ്പെടുത്തി. പുലർച്ചെ 1.30നു ശരണ്യയുടെ വീടിനു പിറകിലെ വഴിയിൽ ബൈക്കിൽ ഇയാൾ ഇരിക്കുന്നതു കണ്ടെന്നായിരുന്നു മൊഴി. പിന്നീട് സിസിടിവി ദൃശ്യങ്ങളിലൂടെ പൊലീസ് ഇതു സ്ഥിരീകരിച്ചു.ഇതിനു ശേഷം നിധിനെ ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചെങ്കിലും ആദ്യം ഹാജരായില്ല.

തുടർന്നു വീണ്ടും നോട്ടിസ് നൽകി.സംഭവത്തിൽ പങ്കില്ലെന്ന രീതിയിൽ നിധിൻ ഉറച്ചു നിന്നതിനെ തുടർന്നു രണ്ടു ദിവസം ചോദ്യം ചെയ്തു വിട്ടയച്ചു. പിന്നീട് ശരണ്യയെയും നിധിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തതോടെ സിസിടിവി ദൃശ്യങ്ങളും പണമിടപാട് രേഖകളും മൊബൈൽ ചാറ്റ് വിവരങ്ങളും പൊലീസ് തെളിവായി കിട്ടി.

കണ്ണൂർ∙ തയ്യിൽ കൊടുവള്ളി ഹൗസിൽ വിയാനെ (ഒന്നര) തയ്യിൽ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിൽ നേരത്തെ അറസ്റ്റിലായ വിയാന്റെ അമ്മ ശരണ്യയുടെ കാമുകൻ കണ്ണൂർ വാരം പുന്നക്കൽ ഹൗസിൽ നിധിൻ(28) ആണു പിടിയിലായത്. കുഞ്ഞിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും പ്രേരിപ്പിക്കുകയും ചെയ്തതു നിധിനാണെന്നു പൊലീസ് പറഞ്ഞു.   സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ: ശരണ്യയെ പ്രണയം നടിച്ചു നിധിൻ ചൂഷണം ചെയ്തു. ഒന്നര വർഷത്തെ പരിചയത്തിനിടെ ശരണ്യയുടെ ആഭരണങ്ങൾ കൈക്കലാക്കി. ബാങ്കിൽ നിന്നു വായ്പ എടുക്കാനായി നിരന്തരം ഭീഷണിപ്പെടുത്തുകയും നിർബന്ധിക്കുകയും ചെയ്തു. ശരണ്യയെ കാണാനായി പലപ്പോഴും രാത്രി തയ്യിൽ കടപ്പുറത്തെ വീട്ടിലും എത്തി.  

ഇതിനിടെ നിധിനു മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടെന്നും വിവാഹം കഴിക്കാനായി ഉദ്ദേശിക്കുന്നതായും ശരണ്യ അറിഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തുന്നതിന്റെ തലേദിവസം ഇതേച്ചൊല്ലി തർക്കമുണ്ടായി. ശരണ്യയെ സ്വീകരിക്കാൻ കുഞ്ഞാണു തടസ്സമെന്നും കുഞ്ഞ് ഇല്ലായിരുന്നെങ്കിൽ ശരണ്യയെ വിവാഹം കഴിക്കുമായിരുന്നു എന്നും നിധിൻ പറഞ്ഞു.  ഇതാണു കുഞ്ഞിനെ കൊലപ്പെടുത്താൻ ശരണ്യയെ  പ്രേരിപ്പിച്ചതെന്നു പൊലീസ് വ്യക്തമാക്കി. കാമുകനൊപ്പം ജീവിക്കാൻ ശരണ്യ തനിയെ നടത്തിയ കൊലപാതകമെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. എന്നാൽ സംഭവത്തിന്റെ തലേദിവസം രാത്രി നിധിനെ പ്രദേശത്തു കണ്ടതായി നാട്ടുകാരിൽ ഒരാൾ പൊലീസിനു മൊഴി നൽകിയതാണു വഴിത്തിരിവായത്.  കൊലപാതകം, ഗൂഢാലോചന, പ്രേരണ എന്നീ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com