ADVERTISEMENT

ശ്രീകണ്ഠപുരം∙ ഇരിക്കൂർ ഗവ ഹൈസ്കൂളിലെ അധ്യാപകർ തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകന് കൊറോണ പശ്ചാത്തലത്തിൽ സവിശേഷമായ യാത്രയയപ്പ് ഒരുക്കി. സ്കൂളിലെ മികച്ച ശാസ്ത്രാധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ഇ.കെ.ദേവരാജന് വിപുലമായ യാത്രയയപ്പ് ആസൂത്രണം ചെയ്തിരുന്നു.എന്നാൽ ലോക് ഡൗൺ നിലനിൽക്കുന്നതിനാൽ യാത്രയയപ്പ് സമ്മേളനം മാറ്റുകയും ഹൈടെക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ യാത്രയയപ്പ് സംഘടിപ്പിക്കുകയും ചെയ്തു.

സൂം എന്ന ആപ്പിന്റെ സഹായത്തോടെയാണ് വീട്ടിലിരുന്ന് ഓൺലൈൻ വിഡിയോ കോൺഫറൻസിലൂടെ  യാത്രയയപ്പ് ഒരുക്കിയത്. വളരേയധികം പേർക്ക് ഒരേ സമയം കുടുംബസമേതം പങ്കെടുക്കാമെന്നതാണ് ഇതിന്റെ മേൻമ.സ്കൂളിലെ ഐ ടി അധ്യാപകനായ പി കെ ബിജുവാണ് ഇതിനാവശ്യമായ സാങ്കേതികവിദ്യ ഒരുക്കിയത്.   

ഓൺലൈൻ യാത്രയയപ്പ് യോഗത്തിന് സ്റ്റാഫ് സെക്രട്ടറി കെ വി മധുസൂദനൻ, പ്രധാന അധ്യാപകൻ എം വി മുരളീധരൻ, എം ദിനേശൻ, ഇ പി ജയപ്രകാശ്, പി വി ശ്യാമള, പി വി കാർത്ത്യായനി, കെ അനിത, എൻ ജി നിശാന്ത്, ധന്യ പുതുശ്ശേരി, ഏ സി റുബീന, വി വി സുനേഷ്, മൈമൂന, സൗമ്യ എന്നിവർ ആശംസകൾ അർപ്പിച്ചു.ഇ കെ ദേവരാജൻ  മറുപടി പ്രസംഗം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com