ADVERTISEMENT

ഇരിട്ടി∙ കൂട്ടുപുഴ പാലം പണി ഇനി തുടങ്ങാം. ഇക്കാര്യത്തിൽ അനുമതി നൽകാൻ തീരുമാനിച്ച നാഷനൽ വൈൽഡ് ലൈഫ് ബോർഡ് യോഗം മിനിട്സ് അംഗീകരിച്ച് ഉത്തരവിറങ്ങി. 7 ന് ഡൽഹിയിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറുടെ അധ്യക്ഷതയിൽ വിഡിയോ കോൺഫറൻസ് മുഖേന ആയിരുന്നു യോഗം. 

കർണാടക വനം മേധാവിയുടെ നിബന്ധനകൾക്ക് വിധേയമായി അദ്ദേഹത്തിന്റെ നിരീക്ഷണത്തിൽ വേണം പണി നടത്താനെന്ന് ഉത്തവിലുണ്ട്. തലശ്ശേരി – കുടക്  സംസ്ഥാനാന്തര പാതയിൽ കേരളാ കർണാടക അതിർത്തിയിലെ കൂട്ടുപുഴ പാലം പണി  2017 ഡിസംബർ 27 മുതൽ കർണാടകയുടെ എതിർപ്പു മൂലം തടസ്സപ്പെട്ടിരിക്കുകയായിരുന്നു. പാലം മറുകര ചേരുന്ന ഭാഗത്ത്  കർണാടക പ്രശ്നമായി ഉയർത്തിയ 0.177 ഹെക്ടർ സ്ഥലത്ത് വൃക്ഷങ്ങൾക്കും മൃഗങ്ങളും ദോഷം സംഭവിക്കരുതെന്നും വാർഷിക റിപ്പോർട്ട് നൽകണമെന്നും ഉത്തരവിലുണ്ട്.

"കൂട്ടുപുഴ പാലം പണിക്ക് ഇനി തടസ്സങ്ങളില്ലെന്ന് കർണാടക വനം പിസിസിഎഫ് സഞ്ജയ് മോഹൻ വ്യക്തമാക്കിയതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. പ്രവൃത്തി ആരംഭിക്കാൻ അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് പണി തുടങ്ങുന്നതിനുള്ള കാര്യങ്ങൾ ക്രമീകരിക്കാൻ കെഎസ്ടിപിയോട് ആവശ്യപ്പെട്ടു." - സണ്ണി ജോസഫ് എംഎൽഎ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com