ADVERTISEMENT

കണ്ണൂർ ∙ ജില്ലയിൽ 16 പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ആറു പേർ വിദേശത്തു നിന്നും ആറുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. നാലു പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗബാധ.

7നു ദുബായിൽ നിന്നുള്ള ഐഎക്സ് 344 വിമാനത്തിൽ കരിപ്പൂർ വഴി എത്തിയ പാനൂർ സ്വദേശിയായ 64കാരൻ, പുഴാതി സ്വദേശിയായ 65കാരൻ, തലശ്ശേരി വടക്കുമ്പാട് സ്വദേശിയായ 55കാരൻ, പിണറായി സ്വദേശിയായ 61കാരൻ, 18ന് ഖത്തറിൽ നിന്നുള്ള ഐഎക്‌സ് 374 വിമാനത്തിലെത്തിയ ബക്കളം സ്വദേശിനിയായ 21കാരി, കണ്ണൂർ വിമാനത്താവളം വഴി 20നു റിയാദിൽ നിന്നുള്ള എഐ 1912 വിമാനത്തിലെത്തിയ ധർമടം സ്വദേശിയായ 62കാരൻ എന്നിവരാണു വിദേശത്ത് നിന്നെത്തി രോഗം സ്ഥിരീകരിച്ചവർ.

ബെംഗളൂരുവിൽ നിന്ന് 6ന് എത്തിയ പെരളശ്ശേരി സ്വദേശിയായ 48കാരൻ, മുംബൈയിൽ നിന്ന് 9ന് എത്തിയ മേക്കുന്ന് സ്വദേശിനിയായ 9 വയസ്സുകാരി, 10ന് എത്തിയ ചെറുവാഞ്ചേരി സ്വദേശിനിയായ 9 വയസ്സുകാരി, 18ന് എത്തിയ പന്ന്യന്നൂർ സ്വദേശിനിയായ 57കാരി, 14ന് അഹമ്മദാബാദിൽ നിന്നെത്തിയ പാനൂർ സ്വദേശിയായ 67കാരൻ, 18ന് ഉത്തർപ്രദേശിൽ നിന്നെത്തിയ കണിച്ചാർ മണത്തണ സ്വദേശിനിയായ 65കാരി എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ചവർ.

ചെറുവാഞ്ചേരി സ്വദേശിയായ 29കാരൻ, ധർമടം സ്വദേശിയായ 65കാരൻ, ഉരുവച്ചാൽ സ്വദേശിനിയായ 50കാരി, കൂടാളി സ്വദേശിനിയായ 55കാരി എന്നിവർക്കാണ് സമ്പർക്കം മൂലം വൈറസ് ബാധയുണ്ടായത്. 

സമ്പർക്കം വഴി കണ്ണൂരിലെ 2 പേർക്ക് 

കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരാണു 2 പേർ. മറ്റു രണ്ടുപേരിൽ ഒരാൾ തലശ്ശേരി ജനറൽ  ആശുപത്രിയിലെയും ഒരാൾ കണ്ണൂർ ജില്ലാ ആശുപത്രിയിലെയും ആരോഗ്യപ്രവർത്തകരാണ്. തലശ്ശേരി ജനറൽ ആശുപത്രിയിലെ മൂന്ന് ആരോഗ്യപ്രവർത്തകർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും രണ്ടുപേർ കോഴിക്കോട് ജില്ലക്കാരായതിനാൽ ഇവരെ കണ്ണൂർ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com