ADVERTISEMENT

തളിപ്പറമ്പ്∙ വീട്ടുമുറ്റത്ത് ഒന്നിനു മുകളിൽ മറ്റൊന്നായി കെട്ടു പിണഞ്ഞ് കിടക്കുന്ന പാമ്പുകളെ കണ്ട് വീട്ടുകാരും നാട്ടുകാരും ഞെട്ടി. പട്ടുവം മംഗലശ്ശേരിയിലെ ടി.വി.സരോജിനിയുടെ വീട്ടുമുറ്റത്താണ് കഴിഞ്ഞ ദിവസം പാമ്പുകളുടെ കൂട്ടം പ്രത്യക്ഷപ്പെട്ടത്. അഞ്ചിലധികം പാമ്പുകളാണ് ഇതിൽ ഉണ്ടായിരുന്നത്. ഏതാനും സമയം കഴിഞ്ഞപ്പോൾ ഇവ ഇഴഞ്ഞ് പോവുകയും ചെയ്തു. സരോജിനിയുടെ മകൻ സൈനികനായ ഷിജു ഇത് വിഡിയോ എടുത്ത് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനും അധ്യാപകനുമായി രാജേന്ദ്രന് കൈമാറിയിരുന്നു. 

രാജേന്ദ്രൻ വിഡിയോ വനംവകുപ്പിന്റെ ആർആർ‌ടി അംഗവും പാമ്പുകളുടെ സംരക്ഷകനുമായ കുറ്റിക്കോൽ എം.പി.ചന്ദ്രന് അയച്ച് കൊടുത്തപ്പോഴാണ് ഇവ വിഷമില്ലാത്ത തേളിയാൻ പാമ്പുകളാണെന്ന് മനസിലായത്. കൂട്ടത്തോടെ സഞ്ചരിക്കുന്ന തേളിയാൻ പാമ്പുകളുടെ ഇണ ചേരലാണ് അപൂർവ ദൃശ്യമായി വീട്ടുമുറ്റത്ത് കണ്ടത്. പടകൂടി എന്ന പേരിലും അറിയപ്പെടുന്ന തേളിയാനെ കുറിച്ച് ഏറെ അന്ധവിശ്വാസങ്ങളാണ് നിലവിലുള്ളത്.

ചേര കഴിഞ്ഞാൽ മനുഷ്യനുമായി ഏറ്റവും അടുത്ത് കഴിയുന്ന ഇവ ഒന്നിച്ച് സഞ്ചരിക്കുമ്പോൾ ആദ്യം കാണുന്ന പാമ്പ് കൊല്ലപ്പെടാൻ ഇടയായാൽ പിന്നാലെ തുടർച്ചയായി വരുന്നവയെ കാണുമ്പോഴാണ് ആദ്യത്തെ പാമ്പിനെ കൊന്നതിന് പ്രതികാരമായി മറ്റുള്ളവ വരുന്നതായി പ്രചാരണം ഉണ്ടായതെന്ന് ചന്ദ്രൻ പറയുന്നു. വളർച്ചയിൽ നിറം മാറി ചുവപ്പ് നിറമാകുന്നതിനാൽ നിറംമാറി എന്നും ഇതിന് പേരുണ്ട്. ഒട്ടും ഉപദ്രവകാരിയല്ലാത്ത ഇവ ചുണ്ടെലിയെയും മറ്റും ഭക്ഷിക്കുന്നതിനാൽ മനുഷ്യർക്കും ഉപകാരിയാണ്. ഇവ ഇണ ചേരുമ്പോൾ ഒരു പെൺ പാമ്പിനൊപ്പം ഒട്ടേറെ ആൺ പാമ്പുകളും ഉണ്ടാകും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com