ADVERTISEMENT

പെരിങ്ങോം ∙ ആലക്കാട് ബോംബ് സ്ഫോടനം സംബന്ധിച്ച് പൊലീസ് കേസെടുത്തു. ആർ എസ് എസ് പയ്യന്നൂർ മണ്ഡലം കാര്യവാഹക് ആലക്കാട് ബിജുവിന്റെ വീടിന് സമീപത്താണ് കഴിഞ്ഞദിവസം പുലർച്ചെ രണ്ടോടെ ഉഗ്രശബ്ദത്തോടെ  സ്പോ‍ടനം നടന്നത്. ഒരു ബോംബ് പൊട്ടാത്ത നിലയിൽ കണ്ടെത്തി.

നാശനഷ്ടങ്ങൾ സംഭവിച്ചില്ല. പെരിങ്ങോം സി ഐ എം .യു.രാജഗോപാലൻ, എസ് ഐ കെ. വി.മുരളി എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം ഊർജിതമാക്കി. കണ്ണൂരിൽ നിന്നും ബോംബ്, ഡോഗ് സ്ക്വാഡുകൾ സ്ഥലത്തെത്തി പൊട്ടാത്ത നിലയിൽ കണ്ടെത്തിയ ബോംബ് നിർവീര്യമാക്കി. ബിജുവിന്റെ പിതാവ് പി.കെ.ദാമോദരന്റെ പരാതിപ്രകാരം പെരിങ്ങോം പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com