ADVERTISEMENT

കണ്ണൂർ ∙ ജില്ലയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 700 കടന്നു. ഇന്നലെ 17 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 704 ആയി.  ഇന്നലത്തെ രോഗബാധിതരിൽ ഒരു ഡിഎസ്‌സി ഉദ്യോഗസ്ഥനും ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനുമുണ്ട്. മറ്റു രോഗബാധിതരിൽ 3 പേർ വിദേശത്തു നിന്നും 12 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. മലപ്പുറം, കോഴിക്കോട്, കാസർകോ‍ട് സ്വദേശികൾ ഉൾപ്പെടെ ജില്ലയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 22 പേർ ഇന്നലെ രോഗമുക്തി നേടി. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 334 ആയി.

വിദേശത്തു നിന്നെത്തിയവർ: മുണ്ടേരി സ്വദേശി( മസ്കത്ത്), തലശ്ശേരി സ്വദേശി(കുവൈത്ത്), കുറ്റ്യാട്ടൂർ സ്വദേശി(റിയാദ്)

ഇതര സംസ്ഥാനം

വേങ്ങാട് സ്വദേശി(ഹൈദരാബാദ്), മുണ്ടേരി, ഇരിട്ടി, തളിപ്പറമ്പ്, ന്യൂമാഹി, ചൊക്ലി, പെരളശ്ശേരി, മുണ്ടേരി എന്നിവിടങ്ങളിൽ നിന്നുള്ള ഒരാൾ വീതവും തൃപ്പങ്ങോട്ടൂർ, പാനൂർ എന്നിവിടങ്ങളിൽ നിന്നുള്ള 2 പേർ വീതവും( ബെംഗളൂരു)

സിഐഎസ്എഫ്: മൈസൂരു സ്വദേശി(32)

ഡിഎസ്‌സി: ആലപ്പുഴ സ്വദേശി(41).

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com