ADVERTISEMENT

കണ്ണൂർ ∙ പരിസ്ഥിതി ലോല മേഖല (ഇക്കോ സെൻസിറ്റീവ് സോൺ) കരടു വിജ്ഞാപന ശുപാർശകളിൽ ഭേദഗതി വരുത്താനുള്ള തീരുമാനത്തിൽ മലയോരത്ത് ആശ്വാസം. എന്നാൽ ഭേദഗതികൾ ഏതു രീതിയിലെന്ന് വ്യക്തമാകാത്തതിലെ ആശങ്ക നിലനിൽക്കുന്നു. വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ വരെ ചുറ്റളവിൽ പരിസ്ഥിതി ലോല മേഖല (ഇക്കോ സെൻസിറ്റീവ് സോൺ) ആയി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച കരടു വിജ്ഞാപന ശുപാർശകളിൽ ഭേദഗതി വരുത്താനാണ് മന്ത്രി കെ.രാജു വിളിച്ച യോഗത്തിൽ തീരുമാനിച്ചത്. 

പരിസ്ഥിതി ലോല മേഖലകളിൽ എവിടെയെങ്കിലും ജനവാസമേഖലകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നും കരട് വിജ്ഞാപനത്തിൽ ഭേദഗതി വരുത്തുമെന്നും മന്ത്രി രാജു അറിയിച്ചു. ഇത് സംബന്ധിച്ച അടിയന്തരമായി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി കൂടി പരിശോധിച്ച ശേഷം കേന്ദ്രത്തിന്, പുതിയ ഭേദഗതികൾ കൈമാറുമെന്നും മന്ത്രി പറഞ്ഞു.തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ ഉത്തര മലബാർ കർഷക പ്രക്ഷോഭ സമിതിയും സമര രംഗത്താണ്. 

അതിരൂപതയുടെ നേതൃത്വത്തിൽ എടൂരിൽ വിളിച്ച സർവ കക്ഷി യോഗവും ജനവാസ കേന്ദ്രങ്ങൾ പൂർണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.  വനം മന്ത്രി വനം ഉദ്യോഗസ്ഥ മേധാവികളുടെ യോഗം മാത്രം വിളിച്ചതു പോരെന്നും മുഖ്യമന്ത്രി നേരിട്ട് വനം മന്ത്രിയുടെ സാന്നിധ്യത്തിൽ വന്യജീവി സങ്കേതം പരിധികളിൽ വരുന്ന എംഎൽഎമാരുടെയും പ്രാദേശിക ജനപ്രതിനിധികളുടെയും യോഗം വിളിക്കണമെന്നും ആവശ്യമുയർന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com