ADVERTISEMENT
പാപ്പിനിശ്ശേരി ∙ കോവിഡ് പോസിറ്റീവായി ചികിത്സയിലായ കല്യാശ്ശേരി പഞ്ചായത്തിലെ കെ.കണ്ണപുരത്തെ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. കണ്ണപുരം ന്യൂ കേരള ക്ലബ്ബിനു സമീപം കാക്കാമണി പവിത്രൻ (75) ആണ് മരിച്ചത്. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ രാവിലെയായിരുന്നു മരണം. 2 ദിവസം മു‍ൻപ് കോവിഡ് പരിശോധന ഫലം നെഗറ്റീവായി. മറ്റു രോഗങ്ങളെത്തുടർന്നു ചികിത്സയിൽ തുടരുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ഇരിണാവ് പള്ളിയറ ശ്മശാനത്തിൽ സംസ്കാരിച്ചു. ഭാര്യ: പയ്യനാട്ട് മീനാക്ഷി. മക്കൾ: മിത്രൻ, മനോജ്, മാനസൻ, മഞ്ജുള. മരുമക്കൾ: ജയേഷ് (ഒഴക്രോം), വിനീത (വെള്ളിക്കീൽ), പ്രസീത (കണ്ടക്കൈ), അജിത (പെരുമാച്ചേരി). സഹോദരങ്ങൾ: വിമല, രവീന്ദ്രൻ, രാജൻ, ബാബു, പരേതരായ ലക്ഷ്മി, ലക്ഷ്മണൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com