ADVERTISEMENT

ഉളിക്കൽ∙നിർമാണം നിലച്ച കേയാപറമ്പ്–അറബി–കോളിത്തട്ട് റോഡിൽ കണ്ടെത്തിയ ഗുഹ അടയ്ക്കാൻ നടപടി ആയി. ജന പ്രതിനിധികളും ദേശീയ പാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു. കേയാപറമ്പിൽ കണ്ടെത്തിയ ഗുഹ അടയ്ക്കുന്നതിന് 2 ദിവസത്തിനകം എസ്റ്റിമേറ്റ് തയാറാക്കുമെന്നും മാർച്ച് മാസം റോഡ് പണി പൂർത്തിയാക്കുമെന്നും എക്സി.എൻജിനീയർ പറഞ്ഞു.കേന്ദ്ര ഫണ്ടിൽ ഉൾപ്പെടുത്തി 13 കോടി രൂപ ചെലവിൽ നവീകരിക്കുന്ന റോഡിൽ കേയാപറമ്പിൽ ഗുഹ കണ്ടെത്തിയതിനെ തുടർന്നാണ് ആഴ്ചകളായി പണി നിർത്തിവച്ചത്.

നേരത്തെ ഗുഹ പരിശോധന നടത്തിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന റിപ്പോർട്ട് കലക്ടറേറ്റിൽ നിന്നും ലഭിക്കാൻ വൈകിയതാണ് എസ്റ്റിമേറ്റ് തയാറാക്കാൻ കഴിയാതെ പോയത്. 30 മീറ്ററിലധികം വ്യാസം ഉള്ളതാണ് ഗുഹ. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി ഷാജി, പഞ്ചായത്തംഗം ടോമി മൂക്കനോലി, ദേശീയ പാതാവിഭാഗം എക്സി. എൻജിനിയർ പി.പ്രശാന്ത്, എക്സിക്യൂട്ടീവ് എൻജിനിയർ മുഹമ്മദ് റഫീക്ക്, ഓവർസീയർ സുനിൽകുമാർ എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com